22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 19, 2024
June 2, 2024
June 2, 2024
May 31, 2024
May 26, 2024
May 24, 2024
May 8, 2024
May 6, 2024
May 6, 2024
May 4, 2024

ഉഷ്ണതരംഗം: ചെെനയിലെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

Janayugom Webdesk
ബെയ്‍ജിങ്
August 25, 2022 10:23 pm

അതിതീവ്ര ഉഷ്ണതരംഗത്തില്‍ ചെെനയിലെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍. റെക്കോഡ് താപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ദെെര്‍ഘ്യമേറിയ ചൂടിനൊപ്പം മഴയുടെ കുറവും ഭ­ക്ഷ്യോ­ല്പാദന സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി സൃഷ്ടിക്കുന്നു. നദികളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് കുറയുന്നതിനെത്തുടര്‍ന്ന് വൈദ്യുതി മേഖലയും പ്രതിസന്ധിയിലായി. ‍ വൈദ്യുതി ക്ഷാമം കാരണം വ്യവസായ ശാലകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. കാര്‍ഷികോല്പാദനം നിലച്ചത് വിതരണ ശൃംഖലയിലെ തകർച്ചയ്ക്കും ആഗോള ഭക്ഷ്യ പ്രതിസന്ധിക്കും ഇത് കാരണമായേക്കാമെന്നതിനാൽ ആഗോളതലത്തിലും പ്രത്യാഘാതങ്ങള്‍ ഉ­ണ്ടാ­കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഏകദേശം രണ്ട് മാസമായി കടുത്ത ചൂടാണ് ചെെനയില്‍ അനുഭവപ്പെടുന്നത്. രാജ്യത്തെ നൂറുകണക്കിന് സ്ഥലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിലധികം താപനിലയാണ് രേഖപ്പെടുത്തുന്നത്. ആളുകൾക്ക് ചൂടിൽ നിന്ന് കരകയറാൻ കഴിയുന്ന താല്കാലിക വിശ്രമ കേന്ദ്രങ്ങളാക്കി സബ്‌വേകൾ മാറ്റി. ഓഗസ്റ്റ് 18 ന്, സിചുവാൻ പ്രവിശ്യയിലെ ചോങ്കിങ്ങിൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില അനുഭവപ്പെട്ടു. 1961 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓഗസ്റ്റ് 20 ന്, ചോങ്കിങ്ങിൽ ഏറ്റവും കുറഞ്ഞ താപനില 34.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനിലയാണ്.

ഒമ്പത് വർഷത്തിനിടെ ആദ്യമായാണ് ചെെനയില്‍ വരള്‍ച്ച ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 66 നദികൾ പൂർണമായും വറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്‌സിയുടെ പോഷകനദികള്‍ വറ്റിവരണ്ട അവസ്ഥയിലാണ്. പ്രധാന വെള്ള­ച്ചാട്ടത്തിലെ ജലപ­്രവാഹം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശരാശരിയേക്കാൾ 50 ശതമാനം കുറവാണെന്നും ഗാർഡിയനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു. സിചുവാൻ, ഹെബെയ്, ഹുനാൻ, ജിയാങ്‌സി, അൻഹുയി, ചോങ്‌കിങ് എന്നിവിടങ്ങളിലെ വരൾച്ച ഇതുവരെ 2.46 ദശലക്ഷം ആളുകളെയും 2.2 ദശലക്ഷം ഹെക്ടർ കൃഷിഭൂമിയെയും ബാധിച്ചിട്ടുണ്ട്. കൂടാതെ, വരൾച്ച കാരണം 7, 80,000 ത്തിലധികം ആളുകൾക്ക് നേരിട്ട് സർക്കാർ സഹായം ആവശ്യമാണെന്ന് ചൈനയുടെ എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു.

Eng­lish Sumam­ry: Heat wave: in Chi­na Agri­cul­ture sec­tor in crisis

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.