7 March 2026, Saturday

Related news

March 7, 2026
February 17, 2026
October 9, 2025
September 25, 2025
September 22, 2025
July 18, 2025
July 15, 2025
June 21, 2025
June 18, 2025
June 12, 2025

ഉഷ്ണതരംഗ മുന്നറിയിപ്പ്; മൂന്ന് സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ട്

Janayugom Webdesk
ന്യൂഡൽഹി
March 7, 2026 1:09 pm

ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. സാധാരണ നിലയിൽ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് മുതൽ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ഹിമാചൽ പ്രദേശിലെ പലപ്രദേശങ്ങളിലെയും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. സാധാരണ താപനിലയേക്കാൾ 14 ഡിഗ്രി വരെ കൂടുതലാണിത്. ഉഷ്ണതരംഗത്തിൻ്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, സോളൻ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.