23 January 2026, Friday

Related news

July 20, 2025
June 13, 2025
May 23, 2025
March 1, 2025
February 27, 2025
February 11, 2025
February 8, 2025
February 7, 2025
February 5, 2025
February 3, 2025

സംസ്ഥാനത്ത് ചൂടുകൂടും: ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
February 19, 2024 2:57 pm

സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും. ആറ് ജില്ലകളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. വരുംദിവസങ്ങളില്‍ മഴയുണ്ടാകാനുള്ള സാധ്യതയില്ലാത്തതിനാല്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുകയും ചെയ്യണം.

Eng­lish Sum­ma­ry: Heat will increase in the state: Warn­ing in six districts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.