19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024

ഉഷ്ണതരംഗം: ആശുപത്രികള്‍ നിറഞ്ഞുകവിയുന്നു


*കേന്ദ്ര സംഘം സംസ്ഥാനങ്ങളിലേക്ക് 
റെജി കുര്യന്‍
ന്യൂഡല്‍ഹി
June 20, 2023 10:51 pm

കഠിനമായ ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാാനങ്ങളില്‍ മരണം വര്‍ധിക്കുന്നു. ആശുപത്രികള്‍ നിറഞ്ഞുകവിയുന്നു. അത്യുഷ്ണം നേരിടുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും ആരോഗ്യ മേഖലയിലെ മറ്റ് തയ്യാറെടുപ്പുകള്‍ പരിശോധിക്കാനുമായി കേന്ദ്ര സംഘത്തെ നിയോഗിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഹരിയാന, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തീക്ഷ്ണമായ ചൂടിലും ഉഷ്ണക്കാറ്റിന്റെയും പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ 68 മരണങ്ങളും ബിഹാറില്‍ 45 മരണങ്ങളും അത്യുഷ്ണവുമായി ബന്ധപ്പെട്ട് ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇരു സര്‍ക്കാരുകളും ഇക്കാര്യം നിഷേധിക്കുകയാണ്. 

ബിഹാറടക്കം വിവിധ സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ആരാ സദര്‍ ആശുപത്രിയില്‍ ഉഷ്ണതരംഗത്തില്‍ 50 മരണമാണ് ഉണ്ടായതെന്ന് അധികൃതര്‍ പറയുന്നു. രോഗികള്‍ തിങ്ങിനിറഞ്ഞ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രോഗിയുടെ കാല്‍, ബന്ധു തടവുന്നതും മറ്റൊരു രോഗിയെ താങ്ങി ആശുപത്രിയിലെത്തിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവും മാനേജ്മെന്റിന്റെ പിന്തുണക്കുറവും സ്ഥിതിഗതികള്‍ പരിതാപകരമാക്കുന്നതായി ഒരു ഡോക്ടര്‍ പറഞ്ഞു. 

ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരാണ് കേന്ദ്രം രൂപീകരിച്ച വിദഗ്ധ സമിതിയില്‍ ഉള്ളത്. മരണകാരണങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുക, മറ്റ് മുന്നറിയിപ്പുകള്‍, തയ്യാറെടുപ്പുകള്‍ എന്നീ കാര്യങ്ങളാകും കേന്ദ്ര സംഘം വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കുക.

Eng­lish Sum­ma­ry: Heat­wave: Hos­pi­tals are overflowing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.