കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിലും ത്രിപുരയിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്കൂളിൽ നിന്ന് തിരികെയെത്തുന്ന കുട്ടികളില്‍ തലവേദനയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ത്രിപുരയില്‍ 18 മുതല്‍ 23 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
“കഠിനമായ ചൂടിന്റെ സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ അവധിയായിരിക്കും. “ഈ കാലയളവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍ദേശം പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” ബാനർജി ഒരു ബംഗാളി വാർത്താ ചാനലിനോട് പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും പകൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്, ഏപ്രിൽ 19 വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാല് വരെ വെയിലത്ത് ഇറങ്ങുന്നത് ഒഴിവാക്കാനും ആളുകളോട് അഭ്യർത്ഥിക്കുന്നതായും ബാനർജി വ്യക്തമാക്കി. കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ, മലയോര മേഖലകൾ ഒഴികെയുള്ള സംസ്ഥാന, എയ്ഡഡ് സ്കൂളുകളിലെ വേനലവധി മേയ് രണ്ട് വരെയാക്കിയതായി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
English Summary: Heavy heat: Schools closed in various states
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.