23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 27, 2024
November 2, 2024
October 27, 2024
October 25, 2024
October 25, 2024
October 23, 2024
October 20, 2024
October 17, 2024
October 15, 2024

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
May 15, 2022 8:20 am

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്.

അറബിക്കടലിലും, ബംഗാള്‍ ഉള്‍ക്കടലിലും ശക്തിപ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാനുള്ള കാരണം. തീരദേശ മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന മഴ പെയ്താൽ പ്രധാനനഗരങ്ങളിൽ ഉൾപ്പെടെ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. 24 മണിക്കൂറും പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിക്കും. അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിര്‍ദേശമുണ്ട്.

കേരള ലക്ഷ ദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതേസമയം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം ഇന്ന് എത്തുമെന്നാണ് വിലയിരുത്തൽ.

Eng­lish summary;heavy rain alert in state today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.