
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ജമ്മു മേഖലയിലെ പലയിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ജമ്മു നഗരത്തിലൂടെ ഒഴുകുന്ന താവി നദി ഉദംപൂരിൽ അപകടരേഖ മറികടന്ന് ഒഴുകുകയാണ്. അടുത്ത ഏതാനു മണിക്കൂറുകൾക്കുള്ളിൽ ജമ്മുവിലും അപകട രേഖ മറികടന്ന് ഒഴുകാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് ജമ്മു കശ്മീർ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ജമ്മു ഡിവിഷനിൽ അടുത്ത 40 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ബസന്തർ, താവി, ചെനാബ് നദികളിലെ ജലനിരപ്പ് നിലവിൽ ജാഗ്രതാ നിലയിലാണെന്നും സർക്കാർ പറയുന്നു.
കനത്ത മഴയും ചെനാബ്, രവി നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നതിനാലും വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ കാരണം രവി നദിയിലെ ജലം സ്പിൽ ഓവർ ഗേറ്റിലൂടെ പാകിസ്താനിലേക്ക് എത്താൻ സാധ്യയുണ്ട്.
സാധാരണയായി ഇന്ത്യ സിന്ധു നദി ജല കമ്മീഷണർമാരുമായാണ് പ്രളയ മുന്നറിയിപ്പുകൾ പങ്കുവയ്ക്കാറുള്ളത്. എന്നാൽ പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ ഉടമ്പടി നിർത്തിവച്ചിരിക്കുകയാണ്. അതിനുശേഷം ഇതാദ്യമായാണ് ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ പാകിസ്താന് പ്രളയ മുന്നറിയിപ്പ് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.