23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 21, 2024
October 16, 2024
October 12, 2024
October 2, 2024
September 23, 2024

ഇടുക്കിയില്‍ മഴ ശക്തം; ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി

Janayugom Webdesk
July 3, 2022 7:36 pm

കാലവർഷം സജീവമായതോടെ ജലസംഭരണികള്‍ ഏറെയുള്ള ഇടുക്കിയില്‍ മഴ ശക്തം.ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശമായ ചെറുതോണിയിൽ 86.5 മില്ലി മീറ്റർ മഴ ലഭിച്ചു. ഇടുക്കി ജലാശയത്തിൽ ഇന്നലെ ജലനിരപ്പ് 2341.92 അടിയായി ഉയർന്നു. ഇത് ഡാമിന്റെ പരമാവധി സംഭരണശേഷിയുടെ 39 ശതമാനം വരും. മുല്ലപ്പരിയാറിൽ 127.75 അടിയാണ് ഇന്നലെ ജലനിരപ്പ്. 

കോഴിക്കോട് ജില്ലയിലെ കക്കയം, തൃശൂർ ജില്ലയിൽ ചാലക്കുടി, വയനാട് ജില്ലയിലെ കൽപ്പറ്റയിലും മാനന്തവാടിയിലും കണ്ണൂരിലെ ഇരിക്കൂർ, എറണാകുളം ജില്ലയിലെ നേര്യമംഗലം, ഇടുക്കിയിലെ ചെറുതോണി എന്നിവിടങ്ങളില്‍ ഇന്നലെ അതിശക്തമായ മഴയാണ് ലഭിച്ചത്. കക്കയത്ത് ഇന്നലെ രാവിലെ വരെ മാത്രം ലഭിച്ചത് 133 മില്ലി മീറ്റർ മഴയാണ്. ചാലക്കുടിയിൽ 119 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കൽപ്പറ്റയിൽ 68.5 മില്ലിമീറ്ററും മാനന്തവാടിയിൽ 65.5 ഉം, ഇരിക്കൂർ 66 ഉം, നേര്യമംഗലത്ത് 67 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. 

വരും ദിവസങ്ങളിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. മലയോര ജില്ലയായ ഇടുക്കിയിലും തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

ഇടുക്കിയിൽ ഇന്നലെ ശക്തമായ മഴയിൽ രണ്ട് വീടുകൾ പൂർണ്ണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു. വാത്തിക്കുടി, കാഞ്ചിയാർ എന്നിവിടങ്ങളിലാണ് രണ്ട് വീട് പൂർണ്ണമായും തകർന്ന് നാശനഷ്ടമുണ്ടായത്. ആർക്കും സാരമായ പരിക്കില്ലെന്ന് ഇടുക്കി ദുരന്ത നിവാരണ കൺട്രോൾ റൂം അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Heavy rain in Iduk­ki; The flow of water to the dams increased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.