23 January 2026, Friday

Related news

December 19, 2025
December 3, 2025
December 2, 2025
November 26, 2025
November 16, 2025
November 14, 2025
October 26, 2025
October 10, 2025
September 22, 2025
September 3, 2025

കനത്ത മഴ; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

Janayugom Webdesk
കൊച്ചി
September 4, 2024 9:52 am

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണ റെയില്‍വെ മേഖലയില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്‌സിപ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാര്‍തി അബാ എക്‌സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്‌സിപ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാര്‍ എക്‌സ്പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, തിരുനെല്‍വേലി-പുരുലിയ എക്‌സ്പ്രസ് എന്നിവയുടെ സര്‍വീസുകളും റദ്ദാക്കിയത്.

മഴക്കെടുതി രൂക്ഷമായതോടെ ആന്ധ്രയില്‍ 17 പേരും തെലങ്കാനയില്‍ 10 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിജയവാഡയില്‍ മാത്രം 2.76 ലക്ഷം പേരെയാണ് മഴയും വെള്ളപ്പൊക്കവും ബാധിച്ചത്. ബുഡമേരു വാഗു നദി ഉള്‍പ്പെടെ ഇരു സംസ്ഥാനങ്ങളിലെ എല്ലാ നദികളും കരകവിഞ്ഞൊഴുകി. വിജയവാഡ‑കാസിപ്പേട്ട് സെക്ഷനിലെ രായനപ്പാട് സ്റ്റേഷനില്‍ കനത്ത മഴയും വെള്ളക്കെട്ടുമാണ്.
ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് മഴ ശക്തമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.