21 January 2026, Wednesday

Related news

January 14, 2026
January 6, 2026
January 1, 2026
December 30, 2025
December 23, 2025
December 19, 2025
December 19, 2025
December 19, 2025
December 14, 2025
December 7, 2025

യു എ ഇയിൽ കനത്ത മഴ വരുന്നു; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

Janayugom Webdesk
ദുബൈ
December 14, 2025 6:19 pm

രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയും,കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 20 വരെ ഇതേ കാലാവസ്ഥ തുടരുമെന്നും വിവിധ എമിറേറ്റുകളിൽ താപനിലയിൽ മാറ്റങ്ങൾ വരുമെന്ന് അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവർ ശ്രദ്ധ പുലർത്തണം. വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളും നദി തീരങ്ങളും ഒഴിവാക്കി വേണം വാഹനമോടിക്കാൻ. പ്രതികൂല കാലാവസ്ഥയാണെങ്കിൽ വാഹനത്തിന്റെ വേഗം കുറയ്ക്കുകയും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അടുത്ത ഒരാഴ്ച ബീച്ചുകളിൽ പോകുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതരുടെ നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.