26 June 2024, Wednesday
KSFE Galaxy Chits

Related news

June 23, 2024
June 21, 2024
June 19, 2024
June 19, 2024
June 16, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024
June 1, 2024

തിരുവോണത്തിന് മഴ കനക്കും; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
August 19, 2021 7:51 pm

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ശക്തമായേക്കും. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ‑തെക്കന്‍ ജില്ലകളില്‍ ശരാശരിക്കും മുകളില്‍ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ കുറവ് മഴയായിരിക്കും ലഭിക്കുക. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ചയും, 22 നും, 23 നും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഇതിന് പുറമേ ശനിയാഴ്ച തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലും 22 ന് തിരുവനന്തപുരം, കോട്ടയം ജില്ലകളിലും അലര്‍ട്ടുണ്ട്. നിലവില്‍ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: heavy rains in the state for com­ing three days

You may like this video also

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.