22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

കനത്ത മഴ;സിക്കിമിൽ മണ്ണിടിച്ചിൽ

Janayugom Webdesk
സിക്കിം
September 28, 2024 6:34 pm

കഴിഞ്ഞ 3 ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ സിക്കിമിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചില്‍.മണ്ണിടിച്ചില്‍ മൂലം പല റോഡുകളും തകര്‍ന്നു.സിക്കിമിന്റെ വടക്കന്‍ ഭാഗങ്ങളിലെ കവാടമെന്ന് അറിയപ്പെടുന്ന റാംഗ്-റാംഗ് പാലത്തിനും മണ്ണിടിച്ചിലില്‍ സാരമായ തകരാറുകള്‍ സംഭവിച്ചതായി അധികൃതര്‍ പറയുന്നു.

പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മംഗന്‍ ജില്ലയും മറ്റ് സംസ്ഥാനങ്ങളുമായുള്ള വിനിമയം നഷ്ടപ്പെട്ടു.സ്ഥലത്തെ പ്രധാനപ്പെട്ട മറ്റൊരു പാലമായ സംഖലംഘ് പാലത്തിന് കഴിഞ്ഞ വര്‍ഷം കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ഈ മേഖലയിലെ പ്രധാന പാതകള്‍ അടച്ചിട്ടിരിക്കുകയാണ്.ജില്ലാഭരണകൂടം ഈ മേഖലയിലെ കണക്ടിവിറ്റി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

സിക്കിമില്‍ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ പ്രവചിച്ച കാലാവസ്ഥകേന്ദ്രം സ്ഥലത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 102 മില്ലിമീറ്റര്‍ മഴയാണ് സിക്കിമില്‍ ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.