26 January 2026, Monday

Related news

January 26, 2026
January 26, 2026
January 25, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 23, 2026

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
June 3, 2024 6:12 pm

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. മധ്യ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നത്. സംസ്ഥാനത്ത് അതിതീവ്രമഴയുടെ സാഹചര്യം നിലവിലില്ലെങ്കിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. മധ്യവടക്കന്‍ ജില്ലകളിലാകും ഇത്തവണ കാലവര്‍ഷം ഏറ്റവും കൂടുതല്‍ ശക്തമാവുക. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയമഴയ്ക്കും സാധ്യതയുണ്ട്. 

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ തീരദേശ മേഖലകളില്‍ ജാഗ്രത തുടരും. തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. മലയോര മേഖലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Eng­lish Summary:Heavy rains will con­tin­ue in the state; Yel­low alert in sev­en districts
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.