23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

കനത്ത സുരക്ഷ; തഹാവൂര്‍ റാണയുടെ സെല്ലിലേക്ക് പ്രവേശനം 12 പേര്‍ക്ക് മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2025 3:00 pm

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എൻ.ഐ.എ സംഘം. ഇന്നലെയാണ് യുഎസിൽനിന്ന് രാജ്യത്തെത്തിച്ചത് അതീവ സുരക്ഷയിലാണ്. ജയിലിലും അതീവ സുരക്ഷയാണ് റാണക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എൻ.ഐ.എ മേധാവി, രണ്ട് ഐ.ജിമാര്‍, ഒരു ഡി.ഐ.ജി, ഒരു എസ്.പി എന്നിവർ ഉള്‍പ്പടെ 12 അംഗങ്ങളാണ് ചോദ്യം ചെയ്യുന്ന ഉന്നതതല സംഘത്തിലുള്ളത്. ഇവര്‍ക്ക് മാത്രമേ റാണയെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് പ്രവേശനമുള്ളു. എൻ.ഐ.എ മേധാവി സദാനന്ദ് ദാതേ, ഐ.ജി ആശിഷ് ബത്ര, ഡി.ഐ.ജി ജയ റോയ് എന്നിവര്‍ സംഘത്തിൽ ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മറ്റാര്‍ക്കെങ്കിലും റാണയെ സന്ദര്‍ശിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി നേടണം. എൻ.ഐ.എ മേധാവിയായ സദാനന്ദ് ദാതേ 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2008ലെ മുംബൈ ഭീകരാക്രമണ സൂത്രധാരന്‍മാരായ അജ്മല്‍ കസബിനെയും ഇസ്മയലിനെയും നേരിട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് റാണയെയും വഹിച്ച് യു.​എ​സി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി പാ​ല​ത്തെ സൈ​നി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. 2008ലെ ​​മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ കേ​​സ് പ്ര​​തി​ ത​ഹാ​വു​ർ റാ​ണ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിത്. പിന്നാലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. റാണക്ക് വേണ്ടി ഡൽഹി ലീ​ഗൽ സർവീസ് അതോറിറ്റി അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.