
കനത്ത മഞ്ഞുവീഴ്ച ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ലയണൽ മെസ്സി പങ്കെടുക്കുന്ന കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് മത്സരം മാറ്റിവച്ചു. സ്പോർട്ടിംഗ് കൻസാസ് സിറ്റിക്കെതിരെയുള്ള മത്സരമാണ് മാറ്റിവച്ചത്. ബുധനാഴ്ച്ചയായിരിക്കും മത്സരം നടക്കുക. കൻസാസ്, മിസോറി, എന്നീ പ്രദേശങ്ങളുടെ വിവിധ മേഖലകളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ വെതർ സർവീസ് ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 ഇഞ്ച് വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ആഴ്ചയുടെ അവസാനത്തിൽ റെക്കോർഡ് കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നുണ്ടെന്നും കാലാവസ്ഥാ പ്രവചനങ്ങൾ പറയുന്നു. പിച്ചിൽ മഞ്ഞ് അടിഞ്ഞുകൂടാനുള്ള സാധ്യതയാണ് മത്സരം മാറ്റിവയ്ക്കാനുള്ള പ്രധാന കാരണം. ഫെബ്രുവരി 25 ന് മിയാമിയിലെ ചേസ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം നടക്കുക, വിജയികൾ പതിനാറാം റൗണ്ടിൽ ജമൈക്കയുടെ കവലിയറിനെ നേരിടും.
മുമ്പ് ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെട്ടിരുന്ന ചാമ്പ്യൻസ് കപ്പ്, വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾക്കായുള്ള പ്രീമിയർ കോണ്ടിനെന്റൽ ടൂർണമെന്റായി കോൺകാകാഫ് സംഘടിപ്പിക്കുന്ന ഒരു വാർഷിക അന്താരാഷ്ട്ര ക്ലബ് മത്സരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.