17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 13, 2024
February 9, 2024
December 14, 2023
October 31, 2023
July 25, 2023
June 15, 2023
December 29, 2022
October 29, 2022
June 16, 2022
June 5, 2022

റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി ഹെല്‍മെറ്റ് മാന്‍ എത്തി

Janayugom Webdesk
കൊച്ചി
February 9, 2024 7:18 pm

ഹെല്‍മെറ്റ് മാന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന റോഡ് സുരക്ഷാ രംഗത്തെ പോരാളി രാഘവേന്ദ്ര കുമാര്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി കേരളത്തിലെത്തി. ഹെല്‍മെറ്റ് മാന്‍ എന്നു പൊതുവെ അറിയപ്പെടുന്ന രാഘവേന്ദ്ര കുമാര്‍ ബീഹാറിലെ കൈമൂറിലുള്ള കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ്.2014‑ല്‍ നോയ്ഡയിലുണ്ടായ റോഡ് അപകടത്തില്‍ അദ്ദേഹത്തിന് അടുത്ത സുഹൃത്തിന്റെ ജീവന്‍ നഷ്ടമായി. ആ സമയത്ത് അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അതിനു ശേഷം റോഡ് സുരക്ഷ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് രാധവേന്ദ്ര കുമാര്‍ ഒരു ദൗത്യമായി ഏറ്റെടുത്തു. അദ്ദേഹം ഇരുചക്ര വാഹന ഉടമകള്‍ക്ക് സൗജന്യമായി ഹെല്‍മെറ്റു നല്‍കാന്‍ തുടങ്ങി. എപ്പോഴെങ്കിലും ഒരു ഇരുചക്ര വാഹനക്കാരന്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നതു കണ്ടാല്‍ അദ്ദേഹം ഉടന്‍ ഹെല്‍മെറ്റ് സംഭാവന ചെയ്യും. ഇതുവരെ അദ്ദേഹം 60,000‑ത്തോളം ഹെല്‍മെറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം, സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുക, അപകടകരമായ ഡ്രൈവിങ് രീതികള്‍ ഒഴിവാക്കുക തുടങ്ങിയവയില്‍ നാം അവബോധം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് രാഘവേന്ദ്ര കുമാര്‍ പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നത് റോഡ് അപകടങ്ങള്‍ ഗണ്യമായി കുറക്കുന്നതില്‍ വലിയ പങ്കു വഹിക്കുമെന്നും സുരക്ഷിതമായ റോഡ് സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ എന്നത് 365 ദിവസവും നീണ്ടു നില്‍ക്കേണ്ട ഒന്നാണ്. അത് ഒരാഴ്ചയോ മാസമോ മാത്രം നീളുന്ന ബോധവല്‍ക്കരണ കാമ്പെയിനല്ല. ആരുടെയെങ്കിലും രക്തം റോഡില്‍ ചീന്താന്‍ അനുവദിക്കരുത്. സുരക്ഷിതമായി വീട്ടിലെത്താന്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നമ്മെ ഓര്‍മിപ്പിക്കണം. റോഡ് സുരക്ഷ പ്രോല്‍സാഹിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ക്ക് ജിഐപിഎല്‍ നല്‍കുന്ന പിന്തുണയെ താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ എല്ലാവരിലും ആശങ്ക ഉണര്‍ത്തുന്നതായും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും ബന്ധപ്പെട്ട എല്ലാവരുടേയും യോജിച്ച പ്രവര്‍ത്തനങ്ങളും വേണമെന്ന് ജിഐപിഎല്‍ ഡിജിഎം പി ശങ്കരന്‍ പറഞ്ഞു. സുരക്ഷിത റോഡ് സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയതല നീക്കത്തിനായുള്ള തങ്ങളുടെ എളിയ സംഭാവന നല്‍കുവാന്‍ ആഹ്ലാദമുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് റോഡ് സുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്നതാണ്. റോഡ് സുരക്ഷാ സന്ദേശങ്ങള്‍ നല്‍കുവാനും ഉത്തരവാദിത്ത ഡ്രൈവിങ് ശീലങ്ങള്‍ വളര്‍ത്താനുമുള്ള രാഘവേന്ദ്ര കുമാറിന്റെ ആദ്യ സന്ദര്‍ശനത്തിന് ആതിഥേയത്വം വഹിക്കാന്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Hel­met Man arrives for road safe­ty awareness

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.