27 April 2024, Saturday

Related news

March 24, 2024
February 9, 2024
December 14, 2023
October 31, 2023
August 18, 2023
July 25, 2023
June 15, 2023
May 8, 2023
December 29, 2022
October 29, 2022

റോഡപകടങ്ങൾ; മ രണം കൂടുതൽ ഇന്ത്യന്‍ നിരത്തുകളില്‍

പ്രദീപ് ചന്ദ്രൻ
കൊല്ലം
December 14, 2023 9:51 pm

ലോകത്ത് പ്രതിദിനം റോഡപകടങ്ങളിൽ മരിക്കുന്ന 100 പേരിൽ 13 പേർ ഇന്ത്യാക്കാരെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2010 നും 2021 നും ഇടയിൽ തെക്കു കിഴക്കനേഷ്യയിൽ റോഡപകടങ്ങളിൽ 3.3 ലക്ഷം പേർ മരിച്ചുവെങ്കിൽ ഇതിൽ പകുതിയും ഇന്ത്യക്കാരാണെന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ബുധനാഴ്ച പുറത്തിറക്കിയ ആഗോള റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യ ഉൾപ്പെടെ 65 രാജ്യങ്ങളിലാണ് റോഡ് അപകടങ്ങളിൽ പെട്ടുള്ള മരണം ഏറുന്നത്. 2010 ൽ 11 ശതമാനം വർദ്ധനവാണ് ഉണ്ടായിരുന്നതെങ്കിൽ 2021 ൽ 13 ശതമാനം കണ്ട് വർദ്ധിച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

പഠനം നടത്തിയ 174 രാജ്യങ്ങളിൽ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടതും ഇന്ത്യയിലാണ്. 2010 മുതൽ 2021 വരെയുള്ള കാലയളവിൽ ലോകമെങ്ങുമുള്ള മരണ സംഖ്യയിൽ അഞ്ച് ശതമാനം കുറവ് അനുഭവപ്പെടുമ്പോഴാണ് ഇന്ത്യയിലെ വർദ്ധിക്കുന്ന മരണ നിരക്ക്. കോവിഡ് മഹാമാരിയെ നേരിടാനും മരണ സംഖ്യ കുറയ്ക്കാനും കാട്ടിയ ശുഷ്കാന്തി റോഡപകടങ്ങളുടെ കാര്യത്തിലും വേണമെന്ന് റോഡ് സുരക്ഷയ്ക്കാക്കാ യുള്ള സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ലോകാരോഗ്യ സംഘടന വിവരം ആരാഞ്ഞപ്പോൾ 2021 ൽ റോഡപകടങ്ങളിൽ 2.16 ലക്ഷം പേർ മരിച്ചതായാണ് കേന്ദ്ര സർക്കാർ നൽകിയ കണക്ക്. എന്നാൽ അപകടത്തിന്റെ ഫലമായി പരിക്കേറ്റ് പിന്നീട് മരിച്ചവരുടെ സംഖ്യ കൂടി കണക്കിലെടുത്താൽ മരണ നിരക്ക് ഇതിലും അധികമാകും.

അപകടങ്ങളുടെയും മരണ നിരക്കിന്റെയും കാര്യത്തിൽ കേരളവും പിന്നിലല്ല. 2022 ലെ കണക്കനുസരിച്ച് 12 പേർ പ്രതിദിനം റോഡ് അപകടങ്ങളിൽ മരിക്കുന്നുവെന്നാണ് കണക്ക്. ഓരോ മണിക്കൂറിലും റോഡുകളിൽ അഞ്ച് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. 2021 നെ അപേക്ഷിച്ച് അപകട നിരക്കിൽ 32 ശതമാനവും മരണനിരക്കിൽ 26 ശതമാനം വർദ്ധനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018 മുതൽ 2022 വരെ കേരളത്തിൽ നടന്ന റോഡ് അപകടങ്ങളെപ്പറ്റിയുള്ള സർക്കാരിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം അടങ്ങിയിട്ടുള്ളത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ 1.86 ലക്ഷം അപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. 19,468 പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ 60. 5 ശതമാനവും 18നും 45നും ഇടയിൽ പ്രായമുള്ളവരാണ്.

കേന്ദ്ര ഉപരിതല മന്ത്രാലയം 2022 ൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്. തമിഴ്‌നാടാണ് ഒന്നാമത്. 2019 ൽ കേരളം അഞ്ചാം സ്ഥാനത്തായിരുന്നെങ്കിൽ 2022 ഓടെ യു പിയേയും കർണാടകത്തേയും മറികടന്ന് കേരളം മൂന്നാമതായി. എന്നാൽ അപകടത്തെ തുടർന്നുള്ള മരണനിരക്കിൽ ഒന്നാം സ്ഥാനം യുപിയ്ക്കാണ്.

Eng­lish Sum­ma­ry; Road acci­dents; More deaths on the streets of India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.