മലയാളം, തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ വരുമാനവും ലാഭവും നേടാനുതകുന്ന ഇന്ത്യയിലെ ആദ്യത്തെ (NFT) സിനിമാ മാര്‍ക്കറ്റിംഗ് പ്ലാറ്റ് ഫോം ’ ഒറക്കിള്‍മുവീസ് ’ എന്ന പേരില്‍ ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സിനിമയുടെ വ്യാപാര മേഖലയില്‍ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈ വരുത്താനുള്ള ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള ’ ഒറക്കിള്‍മുവീസി ‘ന്റെ ശില്പികള്‍ സോഫ്റ്റ് വെയര്‍ സാങ്കേതിക വിദഗ്ദനായ സെന്തില്‍നായകം, സിനിമാ നിര്‍മ്മാതാവ് ജി. കെ.തിരുനാവുക്കരശ് എന്നിവരാണ്. എന്‍.എഫ്.റ്റി എന്നറിയപ്പെടുന്ന ’ Non-Fungible Token ’ സുതാര്യമായ മികച്ച ബ്ലാക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മാതാക്കള്‍ , ഒറ്റിറ്റി സ്ഥാപനങ്ങള്‍ക്ക് സിനിമകളുടെ അവകാശം (Rights) നേരിട്ട് വില്‍ക്കുവാനും, വാങ്ങുവാനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അവസരവും നല്‍കുന്നു.
എന്‍.എഫ്.റ്റി സുതാര്യവും, മാറ്റാന്‍ കഴിയാത്തതുമാണെന്നതതിനാല്‍ ക്രമക്കേടുകളും ചതികളും തടയുന്നതോടൊപ്പം സിനിമാ മേഖലയിലുള്ളവര്‍ക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വ്യാപാര അന്തരീക്ഷവും സൃഷ്ടിച്ചു നല്‍കുന്നു. എന്‍.എഫ്.റ്റി യിലൂടെ, നിര്‍മ്മാതാവിന് തന്റെ സിനിമയുടെ ഉടമസ്ഥാവകാശ (Rights) വിവരങ്ങള്‍ നേരിട്ടോ ഡിജിറ്റലിലൂടെയോ ‘ടോക്കണ്‍’ ക്രമീകരിച്ച് ബ്ലാക്ക് ചെയിന്‍ എന്ന വിപുലമായ ഫയലുകളില്‍ ശേഖരിച്ച് വെച്ച് സുരക്ഷിത മാര്‍ഗത്തിലൂടെ വാങ്ങുവാനും വില്‍ക്കുവാനും (Buying & Selling) കഴിയുന്നു.
ഇന്നത്തെ സിനിമാ വ്യാപാര രീതികള്‍ കടലാസ് കരാറുകളാണ്. നവീന സിനിമക്ക് ആ രീതികള്‍ ഇന്ന് സുരക്ഷിതമല്ല. കൂടാതെ വില്‍ക്കപ്പെടുന്ന സിനിമയുടെ (Rights) അവകാശങ്ങളെ നിരീക്ഷിക്കാന്‍ നിയമാനുസൃത സ്ഥാപനങ്ങള്‍ ഒന്നും തന്നെ നിലവില്‍ ഇല്ല. അതു കൊണ്ട് തന്നെ നിര്‍മ്മാതാവിന് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ എന്‍.എഫ്.റ്റി രീതി വളരെയധികം സഹായകമാവുന്നു. ഇക്കാര്യത്തില്‍ ഒറക്കിള്‍മുവീസ് സത്യസന്ധമായ സേവനദാദാക്കളാകുന്നു .സിനിമാ നിര്‍മ്മാണം, വിതരണം, കളക്ഷന്‍ എന്നിത്യാദി വിഷയങ്ങളില്‍ അന്തര്‍ ദേശീയ തലത്തിലുള്ള ഏറ്റവും മികച്ച രീതികള്‍ ഒറക്കിള്‍മുവീസ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുമെന്നും, ഇന്ത്യന്‍ റിസര്‍വ് ബാങ്ക് അടുത്ത് തന്നെ പുറത്തിറക്കാനിരിക്കുന്ന ഡിജിറ്റല്‍ റുപ്പീ എന്ന കേന്ദ്ര ഡിജിറ്റല്‍ ധനം തങ്ങളുടെ ബ്ലാക്ക് ചെയിന്‍ യൂസേജ് പ്ലാറ്റ് ഫോമില്‍ ബന്ധിപ്പിക്കുമെന്നും സ്ഥാപകര്‍ അറിയിച്ചു.
മലയാളം, തമിഴ്,തെലുങ്ക്, കന്നഡ ‚ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഒറക്കിള്‍മുവീസ് ആദ്യം തങ്ങളുടെ സേവനം ലഭ്യമാക്കുക. ഇതര ഭാഷകളിലേക്കും ഉടന്‍ തന്നെ വിപുലീകരിക്കും. ഇന്ത്യന്‍ സിനിമകളെ അന്തര്‍ ദേശീയ തലത്തില്‍, ഇതു വരെ എത്തി ചേരാത്ത വിപണന മാര്‍ക്കറ്റുകളില്‍/ മേഖലകളിലേക്ക് എത്തിക്കുന്നതോടൊപ്പം ലോകമാകെയുള്ള സിനിമകളുടെ റിലീസിങ്, ഡബ്ബിംഗ്, റീമേക്ക് അവസരങ്ങളും സാധ്യതകളും ഒറക്കിള്‍മുവീസ് ഇന്ത്യയിലേക്ക് കൊണ്ടു വരുമെന്നും അതിന്റെ വക്താക്കള്‍ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ https://oraclemovies.com/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ബാഹുബലി, RRR എന്നീ സിനിമകളുടെ കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്, പ്രശസ്ത തമിഴ് സിനിമാ നിര്‍മ്മാതാവ് പി. രംഗനാഥന്‍ തുടങ്ങിയവരും പ്രമുഖ നിയമ ഉപദേശകരും സിനിമാ സാമൂഹിക രംഗത്തെ പ്രമുഖരും ഒറക്കിള്‍മുവീസിന്റെ ഉപദേശക സമിതി അംഗങ്ങളായിട്ടുണ്ട്. ഈ പ്ലാറ്റ് ഫോമിലൂടെ വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നേരിട്ട് കച്ചവടം നടത്താന്‍ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് സുതാര്യതയോടെ ഒറക്കിള്‍മുവീസ് വേദി ഒരുക്കി നല്കുന്നു എന്നതാണ് സവിശേഷത. മുന്‍ നിര സോഫ്റ്റ്വെയര്‍ കമ്പനിയായ ഗാര്‍ഡിയന്‍ ലിങ്ക് (Gaurdian Link) ആണ് ടെക്‌നോളജി പാര്‍ട്ണര്‍.മലയാള സിനിമാ നിര്‍മ്മാതാവ് പി. രാമകൃഷ്ണനാണ് ഒറക്കിള്‍മുവീസിനു വേണ്ടി മലയാളം, കന്നഡ സിനിമാ മേഖലയെ പ്രതിനിധീകരിക്കുന്നത്.
English Summary: help OTD buy and sell movie rights: OracleMovies to support producers
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.