ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ ഉറപ്പാക്കുമെന്ന് ഡബ്ലുസിസിയ്ക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.സ്ത്രീകളുടെ സ്വകാര്യതയുടെ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
അല്പംമുൻപ് ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റിൽ വെച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. രേവതി, ബീന പോൾ, റിമ കല്ലിങ്കൽ, ദീദി ദാമോദരൻ തുടങ്ങിയവരാണ് സെക്രട്ടറിയേറ്റിൽഎത്തിയത്. പോഷ് നിയമംകർശനമായി നടപ്പിലാക്കണം.
സിനിമാ സെറ്റുകളിൽ പോസ്റ്റ് നിയമം കർശനമായി നടപ്പിലാക്കണം.നയ രൂപീകരണത്തിൽ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണം എന്നും മുഖ്യമന്ത്രിയോട് ഡബ്ല്യൂസിസി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.