22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 9, 2024
October 17, 2024
July 8, 2024
July 4, 2024
July 3, 2024
May 14, 2024
May 13, 2024
May 10, 2024
April 13, 2024
February 3, 2024

വിശ്വാസം നേടി ഹേമന്ത് സൊരേന്‍

Janayugom Webdesk
റാഞ്ചി
July 8, 2024 8:49 pm

വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേൻ. ജാർഖണ്ഡ് മുക്തി മോർച്ച‑കോണ്‍ഗ്രസ് ഭരണസഖ്യത്തിലെ 45 എംഎൽഎമാരും ഹേമന്ത് സൊരേനെ പിന്തുണച്ചു. 

ആകെ 81 അംഗങ്ങളുള്ള നിയമസഭയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അംഗബലം 76 ആയി ചുരുങ്ങിയിരുന്നു. ജെഎംഎം 27, കോണ്‍ഗ്രസ് 17, രാഷ്ട്രീയ ജനതാദള്‍ ഒന്ന് എന്നിങ്ങനെയാണ് ഭരണസഖ്യത്തിലെ അംഗസംഖ്യ. ബിജെപിക്ക് 30 എംഎല്‍എമാരുണ്ട്. അഴിമതി ആരോപണത്തിൽ ഇഡി അറസ്റ്റ് ചെയ്തിരുന്ന ഹേമന്ത് സൊരേൻ അഞ്ചുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്ത് വീണ്ടും തിരിച്ചെത്തിയത്. 

അതേസമയം മുന്‍ മുഖ്യമന്ത്രി ചംപൈ സൊരേനും ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിലെ മറ്റ് പത്ത് നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഝാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ 11 നേതാക്കൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസിന്റെ ജംതാര എംഎൽഎ ഇർഫാൻ അൻസാരി, മഹാഗാമ എംഎൽഎ ദീപിക പാണ്ഡേ സിങ്, ജെഎംഎമ്മിന്റെ ലത്തേഹാർ എംഎൽഎ ബൈദ്യനാഥ് റാം എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ. മുൻ ചംപൈ സൊരേൻ മന്ത്രിസഭാംഗമായ ശ്രീറാമിന്റെ പേര് അവസാന നിമിഷം ഒഴിവാക്കി. 

Eng­lish Sum­ma­ry: Hemant Soren gained faith

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.