അഴിമതി ആരോപണത്തെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിനുപിന്നാലെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മുഖ്യമന്ത്രിപദം രാജിവച്ചു.
നിലവിൽ ഗതാഗത മന്ത്രിയായ ചമ്പായി സോറൻ ജാർഖണ്ഡിൻ്റെ അടുത്ത മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ഹേമന്ദ് സോറനെ ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഭരണകക്ഷികളിലെ എംഎൽഎമാർക്കൊപ്പം ഹേമന്ത് സോറൻ റാഞ്ചിയിലെ രാജ്ഭവനിൽ എത്തിയിട്ടുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) 29 എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് 16 എംഎൽഎമാരാണുള്ളത്. എൻസിപിക്കും ഇടതുപക്ഷത്തിനും ആർജെഡിക്കും ഓരോ എംഎൽഎ വീതമാണുള്ളത്.
ഹേമന്ത് സോറൻ രാജിവെക്കാൻ തീരുമാനിച്ചതായി ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ വിശദീകരിച്ചിരുന്നു. പുതിയ മുഖ്യമന്ത്രയായി ചമ്പൈ സോറനെ തിരഞ്ഞെടുത്തു. എല്ലാ എംഎൽഎമാരും തങ്ങൾക്കൊപ്പമുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിങ്‌ഭും ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമായ സെറൈകെല്ല നിയമസഭാ സീറ്റിൽ നിന്നുള്ള സിറ്റിങ് എംഎൽഎയാണ് ചമ്പായി സോറൻ.
English Summary: hemant-soren-resigns-champai-soren- will be the new-chief-minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.