9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 18, 2025
March 17, 2025
March 17, 2025
March 17, 2025

ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച് നഗ്നനായി റോഡില്‍ തള്ളി; യുവതിക്കെതിരെ കേസ്

Janayugom Webdesk
മുംബൈ
July 5, 2023 9:03 pm

ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച് മര്‍ദിച്ച് നഗ്നനാക്കി റോഡില്‍ തള്ളിയ സംഭവത്തില്‍ യുവതിക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ഷഹാപൂരിലാണ് സംഭവം നടന്നത്. ഭാവിക(30) എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ സുഹൃത്തുക്കളായ നാല് പേരെയും കേസില്‍ പ്രതി ചേര്‍ത്തു.

ജൂണ്‍ 28നായിരുന്നു സംഭവമുണ്ടായത്. ഹാഠ്ഗാവ് ഹൈവേയിലേക്ക് വിളിച്ചുവരുത്തിയ യുവതി പിന്നീട് നാല് പേര്‍ക്കൊപ്പം മര്‍ദിച്ചെന്നാണ് യുവാവിന്റെ ആരോപണം. ഭാവികയ്‌ക്കെതിരെ യുവാവ് പരാതിയുമായി പൊലീസില്‍ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവും യുവതിയും തമ്മില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം യുവാവിനെ യുവതി വിളിച്ചുവരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ യുവതിയുടെ കൂട്ടാളികളെത്തി യുവാവിനെ കൊള്ളയടിച്ച ശേഷം മര്‍ദിക്കുകയായിരുന്നു.

വെട്ടുകത്തി ഉപയോഗിച്ചാണ് പ്രതികള്‍ ആദ്യം യുവാവിനെ ആക്രമിച്ചത്. അവിടെ നിന്ന് യുവാവിനെ കാറില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് പിറ്റേദിവസം രാവിലെയും മര്‍ദനം തുടര്‍ന്നു. ഇതിനിടെ യുവാവിനെ നഗ്നനാക്കി വീഡിയോ പകര്‍ത്തി. പിന്നാലെ കണ്ണില്‍ മുളകുപൊടി വിതറി നഗ്നനായ നിലയില്‍ യുവാവിനെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

Eng­lish Summary:Her boyfriend was robbed and left naked on the road; Case against the woman

You may also like this video

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.