23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 21, 2024
December 10, 2023
July 26, 2023
July 13, 2023
July 1, 2023
June 15, 2023
June 14, 2023
June 3, 2023
June 1, 2023
May 19, 2023

തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ ; എതിര്‍ത്ത് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 1, 2023 6:29 pm

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം പി. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഹൈബി ഈഡന്റെ നിർദ്ദേശത്തെ സർക്കാർ എതിർത്തു. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു.

അതിന്റെ ആവശ്യമില്ലെന്നും തലസ്ഥാനം മാറ്റുന്നത് അപ്രായോഗികമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയതോടെയാണ് അപ്രായോഗികമെന്ന് മുഖ്യമന്ത്രി ഫയലില്‍ കുറിച്ചത്.

Eng­lish Summary:Hibi Eden wants to shift the cap­i­tal to Kochi; Chief Min­is­ter opposed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.