8 December 2025, Monday

Related news

November 5, 2025
November 4, 2025
April 5, 2025
April 3, 2025
April 2, 2025
February 27, 2025
April 9, 2024
January 9, 2024
December 7, 2023
February 13, 2023

കിഫ്ബി: ഇഡിക്ക് തിരിച്ചടി; തോമസ് ഐസക്കിന് സമൻസ് അയയ്ക്കാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

Janayugom Webdesk
കൊച്ചി
December 7, 2023 8:16 pm

കിഫ്ബി മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ ഡി)ന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും നൽകിയ അപ്പീൽ ഹർജിയിലാണ് നടപടി. 

ഇഡി തുടർച്ചയായി സമൻസ് നൽകി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സമൻസ് നൽകുന്നത് ജസ്റ്റിസ് വി ജി അരുൺ നേരത്തെ തടഞ്ഞിരുന്നു. ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് തോമസ് ഐസക്, കിഫ്ബി സിഇഒ കെ എം ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് തുടങ്ങിയവർക്ക് പുതിയ സമൻസ് അയയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നവംബർ 24ന് അനുമതി നൽകിയത്. 

പുതിയ സമൻസ് അയയ്ക്കാൻ തയ്യാറാണെന്ന് ഇഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മസാല ബോണ്ടുകൾ ഇറക്കിയതിൽ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി പുതിയ സമൻസ് അയയ്ക്കാനാണ് ഇഡിക്ക് സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. എന്നാൽ കാരണങ്ങളില്ലാതെയാണ് സമൻസ് അയയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അനുമതി നൽകിയതെന്നായിരുന്നു അപ്പീലിലെ ആക്ഷേപം. ഇത് അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെ തുടർനടപടികൾ വിലക്കണമെന്നായിരുന്നു തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ അപ്പീൽ ഹർജിയിലെ ആവശ്യം. ഒരു സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് മറ്റൊരു ബെഞ്ചിന് നീക്കാനാവില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

Eng­lish Sum­ma­ry: High Court can­celed per­mis­sion to issue sum­mons to Thomas Isaac

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.