23 June 2024, Sunday

Related news

June 22, 2024
June 22, 2024
June 19, 2024
June 19, 2024
June 19, 2024
June 18, 2024
June 16, 2024
June 12, 2024
June 12, 2024
June 11, 2024

യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍

Janayugom Webdesk
കൊച്ചി
June 11, 2024 5:59 pm

കൊച്ചിയില്‍ യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കൊച്ചിയിലെ റോഡുകളുടെയും നടപ്പാതകളുടെയും സ്ഥിതി അറിയിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കാല്‍ സ്ലാബിനിടയില്‍ കുരുങ്ങിയ
സ്ത്രീ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

റോഡുകള്‍ നന്നാക്കാന്‍ കോടതിയുടെ ഉത്തരവിന് വേണ്ടി കാത്തുനില്‍ക്കേണ്ടന്നും കോടതി പറഞ്ഞു. എംജി റോഡ് നവീകരണത്തിന് നടപടികള്‍ ആരംഭിച്ചതായും എസ്റ്റിമേറ്റ് എടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാന്‍ മാറ്റി.

Eng­lish Summary:High Court inter­ven­tion in the inci­dent of the wom­an’s leg being stuck between the slabs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.