18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 26, 2024
November 21, 2024
November 14, 2024
November 9, 2024
November 7, 2024

പാതയോരത്തെ കൊടിമരങ്ങൾ: മുഖം നോക്കാതെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം

Janayugom Webdesk
കൊച്ചി
December 2, 2021 2:48 pm

പാതയോരങ്ങളിലെ കൊടിമരങ്ങൾ നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി സർക്കാർ. എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ഇത്തരക്കാർക്കെതിരെ എന്തുകൊണ്ടാണ് നിയമപരമായ നടപടിയെടുക്കാത്തതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. നിയമവിരുദ്ധമാണെന്ന ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിർദേശം.

ഇക്കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ സർവ്വകക്ഷിയോഗം വിളിക്കുമെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. നിയമം തെറ്റിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ നയം രൂപീകരിക്കാൻ മൂന്ന് മാസത്തെ സമയവും സർക്കാർ ചോദിച്ചു. ഇത്രയും സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

നിലവിൽ പാതയോരങ്ങളിലുള്ള അനധികൃത കൊടിമരങ്ങൾ നീക്കാൻ അതത് ജില്ലാ കലക്ടർമാർക്ക് ഹൈക്കോടതി നിർദേശം നൽകി. ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് ആവശ്യം. നേരത്തെ പാതയോരങ്ങളിലെ കൊടിമരങ്ങൾക്കെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ആര് പറഞ്ഞാലും കേരളം നന്നാകില്ലെന്നായിരുന്നു വിമർശനം. തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോൾ പാതയുടെ ഇരുവശത്തും അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.

ഇത്തരത്തിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. പത്ത് ദിവസത്തിനകം ഇവ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന് ശേഷം വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം വീണ്ടും ഉയർത്തിയിരിക്കുന്നത്.
eng­lish sum­ma­ry; high court on Road­side flagpoles
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.