20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 11, 2024
August 24, 2024
August 13, 2024
August 9, 2024
August 8, 2024
August 6, 2024
July 26, 2024
July 24, 2024
July 23, 2024
July 9, 2024

2008ന് ശേഷം വാങ്ങിയ വയലുകൾ വീട് വയ്ക്കാൻ നികത്താനാകില്ലെന്ന് ഹൈക്കോടതി ഉത്തരവ്

Janayugom Webdesk
കൊച്ചി
March 26, 2022 10:52 am

2008നു ശേഷം നെൽവയൽ വാങ്ങിയവർക്കു ഭവന നിർമ്മാണത്തിനായി അതു നികത്താനാകില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം സംസ്ഥാനത്തു പ്രാബല്യത്തിൽ വന്നത് 2008ലാണ്. ഇതിന് ശേഷം നിലം വാങ്ങിയവർക്കാണ് അനുമതി നിഷേധിക്കുക. സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേ ഇതുസംബന്ധിച്ച് വിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫുൾബെഞ്ച് വ്യക്തതവരുത്തിയത്.

നെൽവയലിന്റെ ചെറിയഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാനായി ഇത് നികത്താനുള്ള അനുമതി നൽകാമെന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിയമപരമായി തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരടങ്ങിയ ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കി. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന പാടങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

eng­lish summary;High Court orders that fields pur­chased after 2008 can­not be filled to house

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.