23 January 2026, Friday

Related news

January 22, 2026
January 21, 2026
January 20, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 6, 2026
January 1, 2026

വയനാട് പുനരധിവാസം ഭൂമി ഏറ്റെടുക്കല്‍ തുടരാന്‍ ഹൈക്കോടതി അനുമതി

Janayugom Webdesk
കൊച്ചി
March 24, 2025 9:47 pm

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുപ്പ് ഹൈക്കോടതി തടഞ്ഞില്ല. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹാരിസൺസിന്റെ ആവശ്യം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. പുനരധിവാസത്തിനായി ഭൂമി വിട്ടുനൽകാനാകില്ല എന്നായിരുന്നു ഹാരിസൺസ് മലയാളത്തിന്റെ നിലപാട്. ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക ചോദ്യം ചെയ്താണ് എൽസ്റ്റൺ എസ്റ്റേറ്റ് അപ്പീൽ നൽകിയത്. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 26 കോടി രൂപ മാത്രമാണ് വില നിശ്ചയിച്ചതെന്ന് എൽസ്റ്റൻ കോടതിയെ അറിയിച്ചു. 

തുക നിശ്ചയിച്ചത് എങ്ങനെയെന്ന് അറിയിക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. ഈ ഹർജി ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ നിയമപ്രകാരം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. അതേസമയം, ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങൾക്കായുള്ള ടൗൺഷിപ്പ് നിർമ്മാണത്തിന്റെ തറക്കല്ലിടൽ ഈ മാസം 27ന് നടത്താൻ ഹൈക്കോടതി അനുമതി നല്‍കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.