27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 17, 2025
April 16, 2025
April 15, 2025
March 28, 2025
March 27, 2025
March 17, 2025
March 7, 2025
February 17, 2025
February 8, 2025

ബസുകളില്‍ സുരക്ഷാ കാമറ ഘടിപ്പിക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Janayugom Webdesk
കൊച്ചി
November 15, 2023 4:05 pm

സംസ്ഥാനത്തെ ബസുകളില്‍ സുരക്ഷാ കാമറ ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ 30ന് അകം സംസ്ഥാനത്തെ ബസ്സുകളില്‍ കാമറ ഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച്‌ സമയം നീട്ടി നല്‍കണമെന്ന കെഎസ്‌ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും അഭ്യര്‍ഥന പരിഗണിച്ച്‌ ഇത് പിന്നീട് ഒക്ടോബര്‍ 31വരെ നീട്ടി നല്‍കുകയായിരുന്നു. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചത്.

Eng­lish Sum­ma­ry: high court stay oder on installing cam­era in pri­vate bus
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.