8 December 2025, Monday

Related news

November 19, 2025
November 14, 2025
November 13, 2025
November 7, 2025
November 7, 2025
October 31, 2025
October 24, 2025
October 21, 2025
October 17, 2025
October 15, 2025

വിജിലൻസ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി; അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി

Janayugom Webdesk
കൊച്ചി
August 27, 2025 8:44 pm

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി. തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കേസിൽ തുടരന്വേഷണം നടത്താനുള്ള സർക്കാർ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഡിജിപി റാങ്കിൽ നിന്ന് വിരമിച്ച ടോമിൻ തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ നടപടികള്‍ താമസിപ്പിക്കാൻ പല മാര്‍ഗങ്ങളും സ്വീകരിച്ചുവെന്ന് വിലയിരുത്തിയാണ് വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 2007ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത്‌ സമ്പാദന കേസിലാണ് ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി. പ്രതിയായ മുൻ ഉന്നത ഉദ്യോഗസ്ഥൻ നടപടികൾ താമസിപ്പിക്കാൻ പല മാർഗങ്ങളും സ്വീകരിച്ചുവെന്ന് കോടതി വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.