19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 26, 2024
November 21, 2024
November 14, 2024
November 9, 2024
November 7, 2024

കണ്ണൂർ വിസി പുനർനിയമനം ശരിവെച്ച് ഹൈക്കോടതി

Janayugom Webdesk
കണ്ണൂർ
February 23, 2022 1:35 pm

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ സർക്കാരിന് ആശ്വാസം. വിസി പുനർ നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വി സി നിയമനം ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് ശരിവച്ചത്. വി സി നിയമനം ചട്ടപ്രകാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.  സർക്കാർ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. പുനർനിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിച്ചില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

പുതിയ നിയമനമല്ല മറിച്ച് പുനർ നിയമനമാണ് നടത്തിയതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ സെർച്ച് കമ്മിറ്റിയുൾപ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ.

കണ്ണൂർ വിസി പുനർനിയമനം സ്വജനപക്ഷ പാതമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളിക്കളഞ്ഞിരുന്നു. മന്ത്രി നിർദേശം മുന്നോട്ടുവെക്കകു മാത്രമാണ് ചെയ്തത്. തീരുമാനമെടുക്കേണ്ടത് ചാൻസലറായ ​ഗവർണറാണ്. മന്ത്രി ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്ന വിധിയോടെ ചെന്നിത്തലയുടെ ഹർജി ലോകായുക്ത തള്ളുകയായിരുന്നു.

eng­lish summary;High court upholds Kan­nur VC re-appointment
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.