5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 10, 2024
January 24, 2023
December 28, 2022
December 20, 2022
October 12, 2022
October 5, 2022
October 4, 2022
October 1, 2022
September 30, 2022
September 24, 2022

വിദൂര തദ്ദേശീയ ഗ്രാമങ്ങളിൽ അതിവേഗ 5 ജി സേവനങ്ങൾ ഒരുങ്ങുന്നു

Janayugom Webdesk
തിരുവനന്തപുരം
September 10, 2024 10:03 pm

വിദൂര തദ്ദേശീയ ഗ്രാമങ്ങളിൽ എയർ ഫൈബർ സാങ്കേതിക വിദ്യയിൽ അതിവേഗ 5 ജി സേവനങ്ങൾ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ പാലക്കാട് അട്ടപ്പാടിയിലടക്കം അഞ്ച് ഗ്രാമങ്ങളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്.
11 ന് പകൽ 11.30 ന് പട്ടിക വിഭാഗപിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. അഞ്ച് കേന്ദ്രങ്ങളിലെയും സാമൂഹ്യ പഠനമുറികളിൽ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കി ഓൺലൈനായാണ് ഉദ്ഘാടനം. 

അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂർ, വയനാട് പുൽപ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹ്യ പഠനമുറികളിലും അങ്കണവാടികളിലുമാണ് 5 ജി സൗകര്യം ഒരുക്കിയിട്ടുള്ളത്. നിലവിൽ 1200 ഓളം തദ്ദേശീയ സങ്കേതങ്ങളിൽ ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് 5 ജി എയർ ഫൈബർ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളിൽ ആദ്യമായി ലഭ്യമാക്കുന്നത്. കേബിളുകളുടെ സൗകര്യമില്ലാതെ പ്രവർത്തിക്കുന്നതിനാൽ കാലാവസ്ഥ സാഹചര്യങ്ങളിലും തടസമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും. 

തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള വിദ്യാഭ്യാസ ആരോഗ്യ ക്ലാസുകൾ, തൊഴിൽ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഇതുവഴി നടത്താനാകും. ഉദ്ഘാടന യോഗത്തിൽ പട്ടികവർഗ ഡയറക്ടർ ഡോ. രേണുരാജ്, ജിയോ കേരള തലവൻ കെ സി നരേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. സേവനം തുടക്കത്തിൽ ലഭ്യമാക്കുന്ന അഞ്ച് കേന്ദ്രങ്ങളിലും വിവിധ ജനപ്രതിനിധികളും ഗ്രാമസഭ തലവന്മാരും പങ്കെടുക്കും. 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.