23 January 2026, Friday

Related news

January 18, 2026
January 9, 2026
January 3, 2026
December 18, 2025
December 14, 2025
December 11, 2025
December 10, 2025
December 10, 2025
December 5, 2025
December 1, 2025

ഹിജാബ് വിലക്കിയ സംഭവം: ഭരണഘടന പരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
October 15, 2025 12:12 pm

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ ഹിജാബ് വിലക്കിയ സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് സ്കൂളിന്റെ ഭാഗത്തു നിന്നും ഉണ്ടാതയെന്ന്കണ്ടെത്തിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടല്‍ നടത്തി. സ്‌കൂള്‍ മാനേജ്‌മെന്റിനോട് പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഭരണഘടന പരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. ഒരു വിദ്യാര്‍ത്ഥിയുടെ അവകാശം ലംഘിക്കപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങളെ സര്‍ക്കാര്‍ ചെയ്തിട്ടുള്ളൂ.

ഒരു ചെറിയ പ്രശ്‌നം ഉണ്ടായാല്‍ പോലും സര്‍ക്കാര്‍ അതില്‍ ഇടപ്പെടും. കുട്ടിയോ രക്ഷിതാക്കളോ ശിരോവസ്ത്രം ധരിക്കുന്നില്ലെന്ന തീരുമാനമെടുക്കും വരെ അത് ധരിക്കാനുള്ള അവകാശം ഉണ്ടെന്നും മന്ത്രി പറഞ്ഞു.അതേസമയം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടു ദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.