
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേര്‍പ്പെടുത്തിയ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് കോണ്‍ഗ്രസ് എംഎൽഎയായ കനീസ് ഫാത്തിമ.
“വരും ദിവസങ്ങളിൽ ഞങ്ങൾ ഹിജാബ് നിരോധനം പിൻവലിക്കും,” സംസ്ഥാനത്തെ ഏക മുസ്ലീം വനിതാ എംഎൽഎയായ ഫാത്തിമ പറയുന്നു. “സ്കൂളുകളില്‍ നിന്ന് പോയ പെൺകുട്ടികളെ ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടുവരും, അവർക്ക് അവരുടെ പരീക്ഷ എഴുതാൻ കഴിയും. വിലപ്പെട്ട രണ്ട് വർഷങ്ങളാണ് അവർക്ക് നഷ്ടമായത്- ഫാത്തിമ പറഞ്ഞു.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പോരാടിയ ഗുൽബർഗ നോർത്ത് എംഎൽഎ കനീസ് ഫാത്തിമ ബിജെപിയുടെ ചന്ദ്രകാന്ത് പാട്ടീലിനെ 2,712 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി. 63 കാരിയായ ഫാത്തിമ 80,973 വോട്ടുകൾ നേടി 45.28% വോട്ടും പാട്ടീൽ 78,261 വോട്ടും 43.76% വോട്ടും നേടി ഗുൽബർഗ നോർത്തിൽ വിജയിച്ചു.
“ഹിജാബ് ധരിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. സ്വതന്ത്ര ഇന്ത്യയിൽ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ആളുകളുടെ വസ്ത്രത്തിൽ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. ഈ വിഷയത്തിൽ പെൺകുട്ടികൾ കോളജുകളിൽ പോകുന്നത് തടയാൻ പാടില്ല,” ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധത്തിനിടെ ഫാത്തിമ പറഞ്ഞിരുന്നു.
അന്തരിച്ച മുതിർന്ന രാഷ്ട്രീയ നേതാവും മുൻ മന്ത്രിയും ആറ് തവണ പ്രാദേശിക എംഎൽഎയുമായ ഖമറുൽ ഇസ്ലാമിന്റെ ജീവിത പങ്കാളിയാണ് ഫാത്തിമ. ഗുൽബർഗ നോർത്ത് 2008ലും 2013ലും ഖമറുൽ ഇസ്‌ലാമാണ് വിജയിച്ചത്.
ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷിന് തിപ്റ്റൂർ സീറ്റ് നഷ്ടമായതിന് മണിക്കൂറുകൾക്കകമാണ് ഹിജാബ് നിരോധനം പിൻവലിക്കുമെന്നുള്ള അവരുടെ പ്രഖ്യാപനം. എന്നാൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നിരോധനം നീക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ഒരു പ്രഖ്യാപനവും നടത്തിയിരുന്നില്ല.
English Summary: Hijab ban to be lifted in Karnataka: Congress’ only Muslim woman MLA
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.