19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
December 11, 2024
December 8, 2024
October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 25, 2024
September 22, 2024

ഹിജാബ് വിവാദം; കർണാടകയിൽ നാളെ മുസ്ലിം സംഘടനകളുടെ ബന്ദ്

Janayugom Webdesk
ബംഗളൂരു
March 16, 2022 6:10 pm

ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ നാളെ മുസ്ലിം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിറക്കിയത്.

ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന്‌ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. മതവിശ്വാസം സംബന്ധിച്ച ഭരണഘടനയുടെ അനുഛേദം 25ന്റെയും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച അനുഛേദം 19ന്റെയും ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദമാണ് കോടതി തള്ളിയത്. ഇതിനെതിരെ വിദ്യാത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. ഹോളി അവധിക്ക് ശേഷം ഹര്‍ജി പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

eng­lish summary;Hijab con­tro­ver­sy; Mus­lim orga­ni­za­tions strike in Kar­nata­ka tomorrow

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.