23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024
August 20, 2024
August 20, 2024
August 19, 2024

സംഘപരിവാർ ഭരണത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് ഹിന്ദുക്കൾ: സുഗ്ജീന്ദർ മഹേശ്വരി

എഐവൈഎഫ് ഡെമോക്രാറ്റിക് സ്ട്രീറ്റ് സംഘടിപ്പിച്ചു
Janayugom Webdesk
കോഴിക്കോട്
January 30, 2024 9:33 pm

നരേന്ദ്രമോഡി നേതൃത്വം നൽകുന്ന സംഘപരിവാർ ഭരണത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് ഹിന്ദുക്കളാണെന്ന് എ ഐ വൈ എഫ് ദേശീയ പ്രസിഡന്റ് സുഗ്ജീന്ദർ മഹേശ്വരി. രാജ്യത്ത് വിദ്യാഭ്യാസം ഏറ്റവും കുറവുള്ളവരും പട്ടിണിക്കാരിൽ കൂടുതലും ഹിന്ദുക്കളാണ്. പാവപ്പെട്ട ഹിന്ദുക്കളുടെ വളർച്ചയ്ക്കായി കേന്ദ്ര സർക്കാറോ ബിജെപിയോ ഒരു നീക്കവും നടത്തുന്നില്ല. അതേ സമയം വൻകിട കുത്തകകൾക്ക് രാജ്യ സമ്പത്ത് കൊള്ളയടിക്കാൻ യഥേഷ്ടം അവസരം ഒരുക്കുകയും ചെയ്യുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് ഫാസിസ്റ്റ് ഭരണം നിലനിർത്താൻ ശ്രമിക്കുന്ന സർക്കാറാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ എഐവൈഎഫ് സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഗ്ജീന്ദർ മഹേശ്വരി. 

ഹിന്ദുവിന്റെ ശത്രു മുസ്ലീമാണെന്ന് സ്ഥാപിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. എന്നാൽ ഹിന്ദുക്കളുടെ യഥാർത്ഥ ശത്രു തൊഴിലില്ലായ്മയും വിലക്കയറ്റവും പട്ടിണിയും ദാരിദ്ര്യവും നിരക്ഷരതയുമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഒരു വർഷം രണ്ട് കോടി തൊഴിൽ നൽകുമെന്നായിരുന്നു യുവാക്കൾക്ക് വാഗ്ദാനം നൽകിയത്. എന്നാൽ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല ഉള്ള തൊഴിലവസരങ്ങൾ പോലും സ്വകാര്യ കോർപറേറ്റ് വത്ക്കരണത്തിലൂടെ ഇല്ലാതാക്കുകയാണ് ചെയ്തത്. മോഡി ഭരണത്തിൽ കർഷകരും തൊഴിലാളികളും മഹിളകളും വിദ്യാർത്ഥികളുമെല്ലാം ഒരേ പോലെ ദുരിതം അനുഭവിക്കുകയാണ്. ജനങ്ങളുടെ ഭരണഘടനാവകാശങ്ങൾ കൂടിയാണ് കേന്ദ്ര സർക്കാർ നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാൻ പല തവണ മാപ്പപേക്ഷ എഴുതിക്കൊടുത്ത സവർക്കറിന്റെ പിൻഗാമികളാണ് ഇപ്പോൾ ദേശസ്നേഹം പറയുന്നത്. ഇത്തരം കാപട്യങ്ങൾ തിരിച്ചറിഞ്ഞ് രാജ്യത്തെ രക്ഷിക്കാൻ യുവാക്കൾ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് കെ പി ബിനൂപ് അധ്യക്ഷത വഹിച്ചു. ഡോ. രാജാ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, എ ഐ വൈ എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: കെ കെ സമദ്, സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി, പി കെ നാസർ, അജയ് ആവള, വൈശാഖ് കല്ലാച്ചി തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. എ ഐ വൈ എഫ് ജില്ലാ ആക്ടിംഗ് സെക്രട്ടറി അഭിജിത്ത് കോറോത്ത് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി എ ടി റിയാസ് അഹമ്മദ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രശസ്ത ഗസൽ ഗായകൻ അലോഷി ആഡംസ് നയിച്ച ഗസൽ സന്ധ്യയും അരങ്ങേറി. 

Eng­lish Summary:Hindus suf­fer most under Sangh Pari­var rule: Sug­jin­der Maheshwari
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.