22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 7, 2024
September 16, 2024
June 27, 2024
September 5, 2023
August 23, 2023
August 22, 2023
June 14, 2023
June 8, 2023
May 23, 2023
May 21, 2023

ഉത്തരകാശിയില്‍ ലവ് ജിഹാദ് വീണ്ടും ഉയര്‍ത്തി ഹിന്ദുത്വതീവ്രവാദികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 14, 2023 11:50 am

ഉത്തരകാശിയില്‍ ലവ് ജിഹാദ് വീണ്ടുംഉയര്‍ത്തി ഹിന്ദുത്വ തീവ്രവാദികള്‍ രംഗത്ത്.മുസ്ലീങ്ങളോട് ഒഴിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് മുസ്ലീംവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയെ കണ്ട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശദാബ് ശംസ് പിന്തുണ തേടിയിട്ടുണ്ട്.

ഒരു നിരപരാധിയും വേദന അനുഭവിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയെന്നും ചെയര്‍മാന്‍ പറഞ്ഞു. ഈ മാസം 15നകം കടകള്‍ ഒഴിഞ്ഞുപോകാന്‍ ഉത്തരകാശിയിലെ മുസ്‌ലിം വ്യാപാരികള്‍ക്ക് ഹിന്ദുത്വ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.തുടര്‍ന്ന് ജൂണ്‍ 18ന് ഡെറാഡൂണില്‍ മഹാപഞ്ചായത്ത് നടത്താന്‍ ഇവിടത്തെ ഖാദി മുഹമ്മദ് അഹ്‌മദ് ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ മുഖ്യമന്ത്രിയെ കണ്ടത്.പുരോലയില്‍ നിന്ന് തെഹ്‌രി ഗഡ്‌വാള്‍, ബാര്‍കോട്ട്, ചിന്യാലിനോര്‍, നോഗോവ്, ഡാംട്ട, ബര്‍ണിഗാഡ്, നട്വര്‍, ഭട്വാരി എന്നിവിടങ്ങളിലേക്കും വിദ്വേഷ പ്രചാരണം പടര്‍ന്നിട്ടുണ്ട്. ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവാവും ചേര്‍ന്ന് 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മെയ് 26 മുതലാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.കുറ്റക്കാരായ ഉബെദ് ഖാന്‍, ജിതേന്ദ്ര സൈനി എന്നിവര്‍ മെയ് 27ന് അറസ്റ്റിലായിരുന്നു. 

കേസില്‍ ജിതേന്ദ്ര സൈനിയുടെ പേര് മറച്ചുവെച്ച് ഉബൈദ് ഖാനെ മാത്രം ഉയര്‍ത്തിക്കാണിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ ലവ് ജിഹാദ് കേസായി അവതരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിം കടകളും വീടുകളും നശിപ്പിച്ചതായി പറയപ്പെടുന്നുജൂണ്‍ 15നകം ഉത്തരകാശിയിലെ പുരോല മാര്‍ക്കറ്റില്‍ നിന്ന് മുസ്‌ലിം വ്യാപാരികള്‍ കടകള്‍ അടച്ച് സംസ്ഥാനം വിട്ട് പോകണമെന്ന പോസ്റ്ററുകളും പതിപ്പിച്ചു.തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പല മുസ്‌ലിം വ്യാപാരികളും കടകള്‍ അടച്ചിടാനും ജില്ല വിട്ട് പോകാനും തുടങ്ങിയതായി റിപ്പോര്‍ട്ടുകളും വരുന്നു

Eng­lish Summary:
Hin­dut­va extrem­ists have again raised love jihad in Uttarkash

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.