1 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 16, 2024
June 27, 2024
September 5, 2023
August 23, 2023
August 22, 2023
June 14, 2023
June 8, 2023
May 23, 2023
May 21, 2023
May 21, 2023

മുഹമ്മദ് സുബൈറിനെതിരെ ആള്‍ക്കൂട്ട ആക്രമത്തിന് ഹിന്ദുത്വ ഗ്രൂപ്പുകുളുടെ ആഹ്വാനം

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2023 11:59 am

ആള്‍ട്ട് ന്യൂസിന്‍റെ സഹസ്ഥാപകനും, മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം ചെയ്ത ഹിന്ദുത്വ ഗ്രൂപ്പുകളുടെ വധഭീഷണി. ഭീഷണിക്കൊപ്പം തനിക്ക് കൊറിയര്‍ വഴി പന്നിയിറച്ചി വീട്ടിലേക്ക് അയച്ചുതന്നെന്നും സുബൈര്‍ പരാതിപ്പെട്ടു.

റംസാന്‍ മാസമാണ് പന്നിയിറച്ചി പാര്‍സലായി ആയച്ചത്. സുബൈറിന്‍റെ പരാതിയെ തുടര്‍ന്ന് 16 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. സെക്ഷന്‍ 505(പൊതുജനദ്രോഹം), 153 എ(മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, ഐക്യം നിലനിര്‍ത്തുന്നതിന് വിഘാതമായ പ്രവൃത്തികള്‍ ചെയ്യുക), 506 (ക്രിമിനല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സുബൈറിന്റെ മേല്‍വിലാസം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ച് ഭീഷണി മുഴക്കിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവഴി ലഭിച്ച മേല്‍വിലാസത്തിലാണ് വധവീഷണി വന്നതെന്നും സുബൈര്‍ പരാതിയില്‍ ആരോപിച്ചു.സുബൈറിനെതിരെ വധഭീഷണി ട്വീറ്റ് ചെയ്ത സ്വയം പ്രഖ്യാപിത മാധ്യമപ്രവര്‍ത്തകന്‍ അജീത് ഭാരതിയെക്കുറിച്ചും എഫ് ഐ ആറില്‍ പരാമര്‍ശമുണ്ട്.

തന്റെ ഐഡന്റിറ്റി ലക്ഷ്യമാക്കിയാണ് റംസാന്‍ മാസത്തില്‍ പന്നിയിറച്ചി അയച്ചുതന്നതെന്നും ഇതുവഴി തന്റെ സ്വത്വത്തെ അപമാനിച്ചെന്നും സുബൈര്‍ പറഞ്ഞു.കേസെടുത്ത ട്വിറ്റര്‍ ഹാന്‍ഡിലുകളെല്ലാം എന്റെ മേല്‍വിലാസം വെളിപ്പെടുത്തി. എന്നെക്കുറിച്ച് നുണകളും അസത്യങ്ങളും പ്രചരിപ്പിച്ചു. എന്റെ മുസ്‌ലിം ഐഡന്റിറ്റി ലക്ഷ്യമാക്കി എനിക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവര്‍.

Eng­lish Summary:
Hin­dut­va groups call for mob vio­lence against Muham­mad Zubair

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.