22 January 2026, Thursday

Related news

July 9, 2025
July 8, 2025
April 11, 2024
February 25, 2024
January 31, 2024
January 30, 2024
November 30, 2023
November 26, 2023
September 14, 2023
August 28, 2023

ഹിന്ദു യുവാക്കളോട് 20 ആണ്‍കുട്ടികളെ ജനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദുത്വ നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2023 8:18 pm

രണ്ട് വിവാഹം കഴിക്കാനും അതുവഴി 20 ആണ്‍കുട്ടികളെ ജനിപ്പിക്കാനും യുവാക്കളോട് ആഹ്വാനം ചെയ്ത് ഹിന്ദു നേതാവ്. സ്വന്തം മതത്തില്‍ നിന്നും മറ്റൊരു മതത്തില്‍ നിന്നുമായി രണ്ട് പെണ്‍കുട്ടികളെ വീതം വിവാഹം കഴിക്കണമെന്നും നേതാവ് ആവശ്യപ്പെട്ടു. ഒരു വിവാഹത്തില്‍ത്തന്നെ പത്ത് ആണ്‍കുട്ടികളെ ജനിപ്പിക്കണം. അങ്ങനെ ഇരുപത് ഹിന്ദു ആണ്‍കുട്ടികളെ നാടിന് നല്‍കണമെന്നും നേതാവ് പ്രസംഗിക്കുന്നതിനിടെ ആഹ്വാനം ചെയ്തു. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ഈ പ്രസ്താവന ഇഷ്ടപ്പെടുകില്ലായിരിക്കും. പക്ഷെ കൃഷ്ണ ഭഗവാന് എട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു.

ശ്രീരാമന്റെ പിതാവ് ദശരഥന് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. കശ്യപിനും ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു. ഗണപതിയ്ക്കും രണ്ട് ഭാര്യമാരുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
മാറ്റം വണമെന്ന് ഹിന്ദു സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ആണ്‍മക്കളോടും സഹോദരങ്ങളോടും പറയുക, സ്വന്തം മതത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെയും അഹിന്ദുവായ മറ്റൊരു യുവതിയെയും വിവാഹം കഴിക്കണമെന്ന്. എന്നിട്ട് ഓരോ ഭാര്യമാരിലുമായി 20 ആണ്‍കുട്ടികളെ നാടിന് നല്‍കണം. ഭാരതാംബയെ രക്ഷിക്കാന്‍ ഇങ്ങനെ ചെയ്യണമെന്നും നേതാവ് ആഹ്വാനം ചെയ്തു.

Eng­lish Sum­ma­ry: Hin­dut­va leader urges Hin­du youth to have 20 boys

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.