27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 17, 2024
July 6, 2024
July 6, 2024
May 26, 2024
May 11, 2024
May 6, 2024
April 11, 2024
April 5, 2024

ഹിന്ദുക്കള്‍ക്ക് ബുദ്ധ, സിഖ് ജൈന മതങ്ങളിലേക്ക് മാറാന്‍ കോടതിയുടെ അനുമതി വാങ്ങണമെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ സര്‍ക്കുലര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2024 11:37 am

ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ,ജൈന,സിഖ് മതങ്ങളിലേക്ക് പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും വ്യക്തമാക്കിക്കൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.2023ലെ ഗുജറാത്ത് മത സ്വാതന്ത്ര നിയമത്തിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരമാണ് ഈ നിയമം വന്നത് .

ബുദ്ധമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ധാരാളം അപേക്ഷകള്‍ നിയമപ്രകാരം പരിഗണിക്കുന്നില്ല എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഏപ്രില്‍ എട്ടിന് ഗുജറാത്ത് ആഭ്യന്തരവകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഡെപ്യൂട്ടി സെക്രട്ടറിയായ വിജയ് ബത്തേക്കയാണ് സര്‍ക്കുലര്‍ ഒപ്പുവെച്ചത്. മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്ന സാഹചര്യങ്ങളില്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ബുദ്ധ, സിഖ്, ജൈന തുടങ്ങിയ മതങ്ങള്‍ ഹിന്ദുമതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപേക്ഷകന്‍ ആവശ്യമില്ലെന്ന് വരുമ്പോള്‍ ബന്ധപ്പെട്ട ഓഫീസുകള്‍ അത്തരം അപേക്ഷകള്‍ തീര്‍പ്പാക്കി നല്‍കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഗുജറാത്തിലെ മത സ്വാതന്ത്രപ്രകാരം ബുദ്ധമതത്തെ പ്രത്യേക ഒരു മതമായി പരിഗണിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. നിയമപ്രകാരം ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ, സിഖ്, ജൈന മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് മറ്റൊരാളെ ലഭിക്കുന്നയാള്‍ ഒരു നിശ്ചിത ഫോര്‍മാറ്റില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും മതം മാറുന്ന വ്യക്തി ഒരു നിശ്ചിത ഓര്‍മ ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം എന്നും പറയുന്നുണ്ട്.

ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചത്.ഹിന്ദുമതത്തില്‍ നിന്നും ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്ന ഇത്തരം നിയമങ്ങള്‍ തീരുമാനിക്കുമ്പോള്‍ ചില ജില്ലാ മജിസ്‌ട്രേറ്റര്‍മാര്‍ നിയമത്തി നിയമങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കൂടാതെ ചില ജില്ലാ മജിസ്‌ട്രേറ്റുകളും വിഷയത്തില്‍ മാര്‍ഗ്ഗനിര്‍ദേശം തേടിയിരുന്നു അതിനാല്‍ ഈ സര്‍ക്കുലറിലൂടെ ഞങ്ങള്‍ കൂടുതല്‍ വ്യക്തത നല്‍കിയിട്ടുണ്ട്,’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Eng­lish Summary:
Gujarat govt cir­cu­lar asks Hin­dus to get court per­mis­sion to con­vert to Bud­dhism, Sikh Jainism

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.