
രാജ്ഭനിലെ ഔദ്യോഗിക ചടങ്ങിൽ കാവി കൊടിയേന്തിയ ഭാരതാംബയെ പ്രതിഷ്ഠിച്ച് പൂജ നടത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ വേദിയിൽ വെച്ചുതന്നെ പ്രതിഷേധിക്കുകയും തന്റെ നിലപാട് തുറന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേത് ധീരമായ നീക്കമാണെന്ന് ഐഎൻഎൽ. മന്ത്രിയുടെ ചെയ്തി പ്രോട്ടോകോൾ ലംഘനമാണെന്ന ഗവർണറുടെ വിധിയെഴുത്ത് അപ്പടി തള്ളിക്കളഞ്ഞതും മതനിരപേക്ഷ ശക്തികളെ ആവേശം കൊള്ളിക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രതിലോമ ആശയങ്ങൾ നടപ്പാക്കാനുള്ള വേദിയല്ല രാജ്ഭവൻ.
ഭരണഘടനയുടെ കാവലാളായി സങ്കൽപ്പിക്കപ്പെടുന്ന ഗവർണറുടെ ആസ്ഥാനം ആർഎസ്എസ് ശാഖയായി അധ: പതിച്ചുകൂടാ. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും പോരാട്ട വീര്യത്തോടെ എതിർക്കുകയും ചെയ്യേണ്ടത് ഭരണഘടനാ മൂല്യങ്ങളിലും മതേതര വ്യവസ്ഥയിലും വിശ്വസിക്കുന്നവരുടെ ബാധ്യതയാണ്. മന്ത്രി ശിവൻകുട്ടി ഈ ദിശയിൽ കാണിച്ച ധീരതയും ആർജ്ജവവും പ്രശംസിക്കപ്പെടുന്നതിനു പകരം പരോക്ഷമായി ഗവർണ്ണറുടെ ഹിന്ദുത്വ സമീപനത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ ബി ടീമാവാനാണ് ശ്രമിക്കുന്നതെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.