
കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള പ്രശംസ നിറഞ്ഞ പരാമർശങ്ങൾക്കെതിരെ പാർട്ടിക്ക് അകത്തും പുറത്തും വ്യാപക പ്രതിഷേധം. ഇത്രയധികം മോഡി സ്തുതി നടത്തിയിട്ട് എന്തിനാണ് ശശി തരൂർ കോൺഗ്രസിൽ തുടരുന്നതെന്നും ഇത് കാപട്യമാണെന്നും മുതിർന്ന നേതാക്കളടക്കം തുറന്നടിക്കുന്നു. “തരൂർ ഒരു ഹിപ്പോക്രാറ്റാണ്. എം പി ആയതുകൊണ്ട് മാത്രമാണോ അദ്ദേഹം കോൺഗ്രസിൽ തുടരുന്നത്?” എന്ന് മുതിർന്ന നേതാവ് സന്ദീപ് ദീക്ഷിത് രൂക്ഷമായി വിമർശിച്ചു.
കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന് തോന്നലുണ്ടെങ്കിൽ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടതെന്നും അല്ലെങ്കിൽ നിങ്ങൾ കാപട്യക്കാരനാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
മോഡിയുടെ പ്രസംഗത്തെ ഉദാത്തം എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള രാംനാഥ് ഗോയങ്ക അനുസ്മരണ പ്രഭാഷണത്തിന് ശേഷമുള്ള തരൂരിന്റെ എക്സ് പോസ്റ്റാണ് വിവാദമായത്. ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വൈകാരികമായ മൂഡിലായിരുന്നു പ്രധാനമന്ത്രി എന്നും, സാമ്രാജ്യത്വ മാനസികാവസ്ഥയെ അതിജീവിക്കുന്നതിനെക്കുറിച്ചും ഇന്ത്യയുടെ പൈതൃകം വീണ്ടെടുക്കുന്നതിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഒരു സാംസ്കാരിക ആഹ്വാനമായിരുന്നു എന്നും തരൂർ കുറിച്ചിരുന്നു. നേരത്തെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും തരൂരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.