24 December 2024, Tuesday
KSFE Galaxy Chits Banner 2

ഭാര്യയെ കൊല്ലാന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍; അമ്മായിയമ്മയെ അരിവാളുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി

Janayugom Webdesk
July 17, 2022 10:04 am

ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. മറ്റൊരു വിവാഹം കഴിക്കുന്നതിനായി അമ്മായിയച്ഛന്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത മരുമകള്‍ അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വാല്‍മീകി കോള്‍(50), മരുമകള്‍ കാഞ്ചന്‍ കോള്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

വാല്‍മീകി കോള്‍ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും അതിനായി ഭാര്യ സരോജിനെ എങ്ങനെയെങ്കിലും ഒഴിവാക്കാനും തീരുമാനിച്ചു. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ഇയാള്‍ മരുമകളോട് ആവശ്യപ്പെട്ടു. പ്രതിഫലമായി 4000 രൂപ നല്‍കി. എല്ലാ മാസവും ഒരു നിശ്ചിത തുക അവള്‍ക്ക് നല്‍കാമെന്നും ഉറപ്പുനല്‍കി.

ജൂലൈ 12നാണ് സരോജിനെ (50) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം വാല്‍മീകി സത്നയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ മീററ്റിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 12 ന് മരുമകള്‍ ഇരുമ്പ് പാത്രം കൊണ്ട് അമ്മായിയമ്മയെ ആക്രമിച്ചു. ബോധരഹിതയായി വീണ അമ്മായിയമ്മയെ ഭര്‍തൃപിതാവ് നല്‍കിയ അരിവാളുകൊണ്ട് കഴുത്തറുക്കുകയും ചെയ്‌തെന്നും പൊലീസ് വിശദീകരിച്ചു.

Eng­lish­sum­ma­ry; hir­ing daugh­ter-in-law to kill wife; The moth­er-in-law was killed by cut­ting her throat with a sickle

You may also like this video;

TOP NEWS

December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.