22 September 2024, Sunday
KSFE Galaxy Chits Banner 2

ചരിത്രകാരൻ പ്രൊഫ. ഡോ. എം ഗംഗാധരൻ അന്തരിച്ചു

Janayugom Webdesk
പരപ്പനങ്ങാടി
February 8, 2022 7:00 pm

പ്രശസ്ത ചരിത്രകാരൻ പ്രൊഫ. ഡോ. എം ഗംഗാധരൻ അന്തരിച്ചു. പരപ്പനങ്ങാടിയിലെ സ്വവസതിയിൽ ഇന്ന് വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത് . 89 വയസായിരുന്നു. പരപ്പനങ്ങാടിയിലെ വസതിയായ കൈലാസത്തിൽ വച്ചാണ് അന്ത്യം .

എഴുത്തുകാരൻ , ചരിത്രപണ്ഡിതൻ , സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടിലധികമായി സാംസ്കാരിക മണ്ഡലത്തിലെ സജീവസാന്നിധ്യമായിരുന്നു ഗംഗാധർ മാഷ് . കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ നിരവധി കോളജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കുറച്ച് കാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ : യമുന ദേവി , മക്കൾ : നാരായണൻ , നളിനി.

eng­lish summary;Historian prof. Dr. M Gan­gad­ha­ran pass­es away

you may also like this video ;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.