
തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സാന്നിധ്യത്തിൽ തായ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവർക്കൊപ്പമാണ് ട്രംപ് കരാറിൽ ഒപ്പുവെച്ചത്. ഈ വർഷം ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്ന രക്തരൂക്ഷിതമായ അതിർത്തി തർക്കത്തിന് പിന്നാലെയാണ് ഈ കരാർ. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 18 കംബോഡിയൻ യുദ്ധത്തടവുകാരെ വിട്ടയക്കുമെന്നും കംബോഡിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ, ട്രംപിൻ്റെ മധ്യസ്ഥതയിൽ ജൂലൈ അവസാനത്തോടെ ഇരു രാജ്യങ്ങളും ഒരു പ്രാഥമിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുശേഷം ഇരുപക്ഷവും കരാർ ലംഘനം ആരോപിച്ച് രംഗത്തെത്തിയിരുന്നു. മലേഷ്യയിലെത്തിയ ട്രംപ് ഈ കരാറിനെ “വലിയ സമാധാന ഉടമ്പടി” എന്ന് വിശേഷിപ്പിക്കുകയും, താൻ അഭിമാനത്തോടെ ഇതിന് മധ്യസ്ഥത വഹിച്ചതായും പ്രസ്താവിച്ചു. കരാർ ഒപ്പിടുന്ന ചടങ്ങിൽ സംസാരിച്ച ട്രംപ്, ഇതിനെ “ചരിത്രപരമായ ചുവടുവെപ്പ്” എന്ന് വിശേഷിപ്പിക്കുകയും അനുതിനെയും ഹുന്നിനെയും അഭിനന്ദിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.