23 January 2026, Friday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 12, 2026
January 10, 2026
January 6, 2026

ഗാസക്ക് ഐക്യദാർഢ്യവുമായി ഹോളിവുഡ് താരങ്ങള്‍

Janayugom Webdesk
ഗാസ സിറ്റി
January 6, 2026 7:19 pm

ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ ഐക്യദാർഢ്യവുമായി ഹോളിവുഡിലെ പ്രമുഖ നടീനടന്മാര്‍. ഗാസയുടെ ദുരവസ്ഥയെ പറ്റി പ്രമുഖ സ്പാനിഷ് നടനും ഓസ്കാർ ജേതാവുമായ ജാവിയർ ബർദെം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. സഹായം തടസ്സപ്പെടുത്തുന്നത് ഇസ്രായേലി​ന്റെ സിവിലിയന്മാർക്കെതിരായ തുടർച്ചയായ ആക്രമണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം നടിയും ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ മുൻ പ്രത്യേക പ്രതിനിധിയുമായ ആഞ്ചലീന ജോളി വെള്ളിയാഴ്ച റാഫ ക്രോസിങ് സന്ദർശിച്ചു. ഈജിപ്തിലേക്കുള്ള മാനുഷിക യാത്രയുടെ ഭാഗമായിരുന്നു ഈ സന്ദർശനം. നടിയുടെ സന്ദര്‍ശനം അന്താരാഷ്ട്ര പ്രേക്ഷകരിൽ നിന്നും ശ്രദ്ധ ആകര്‍ഷിച്ചു. ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഡസൻ കണക്കിന് സഹായ സംഘടനകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ച സമയത്താണ് ആഞ്ചലീന ജോളിയുടെ സന്ദര്‍ശനം. എന്നാല്‍ ഗാസയിലേക്ക് സഹായം എത്തിക്കുന്നതിലെ നിയന്ത്രണങ്ങൾ മറികടക്കാൻ പാടുപെടുന്ന സഹായ ഏജൻസികളുമായി താൻ സംസാരിച്ചുവെന്ന് ആഞ്ചലീന പ്രസ്താവനയിൽ പറഞ്ഞു. 

ഗാസയിലെ കുട്ടികൾ നേരിടുന്ന ദുരാവസ്ഥ ചിത്രീകരിച്ച വീഡിയോ കണ്ട് ഹോളിവുഡ് നടനും ആയോധനകല താരവുമായ ജാക്കി ചാൻ കരഞ്ഞുപോയി എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. വിഡിയോയിൽ ഒരു കുട്ടി ചോദിക്കുന്നു. ‘നീ വലുതാകുമ്പോൾ എന്തു ചെയ്യും? ഇവിടുത്തെ കുട്ടികൾ ഒരിക്കലും വളരില്ല’. എന്ന ലളിതവും എന്നാൽ ഹൃദയഭേദകവുമായ മറുപടി കേട്ടപ്പോൾ തന്റെ കണ്ണുകള്‍ നിറഞ്ഞതായും മേഖലയിലെ കുട്ടികൾ അനുഭവിക്കുന്ന ദൈനംദിന കഷ്ടപ്പാടുകൾ അതെന്നെ ഓർമിപ്പിച്ചതായും ജാക്കി ചാൻ പറഞ്ഞു. കുട്ടിയുടെ വാക്കുകൾ തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചുവെന്നും സഹാനുഭൂതിയും ദുഃഖവും ഉണർത്തിയെന്നും നടൻ കൂട്ടിചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.