10 December 2025, Wednesday

Related news

December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025
September 19, 2025
September 3, 2025
July 25, 2025

വീട്ടുതല ഭക്ഷ്യ നിര്‍മ്മാണ പദ്ധതി; സുരക്ഷാ മാനദണ്ഡങ്ങളേര്‍പ്പെടുത്തി റാസ് അല്‍ ഖൈമ മുനിസിപ്പാലിറ്റി

Janayugom Webdesk
റാസ് അല്‍ ഖൈമ
September 24, 2025 11:01 am

വീട്ടുതലത്തില്‍ നടക്കുന്ന ഭക്ഷ്യനിര്‍മ്മാണ പദ്ധികളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി റാസ് അല്‍ ഖൈമ മുനിസിപ്പാലിറ്റി പ്രത്യേക നിയന്ത്രണ പദ്ധതി ആരംഭിച്ചു. എമറേറ്റിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. വിദ്യാഭ്യാസവും, ദീര്‍ഘകാല നിയമാനുസൃത പാലനവും ഏകീകരിക്കുന്ന റിസ്ക്- അധിഷ്ഠിത നിയന്ത്രണ സംവിധാനമാണ് പദ്ധതി പിന്തുടരുന്നത്.ഇയർ ഓഫ് കമ്മ്യുണിറ്റി സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. വീട്ടിൽ ഭക്ഷണം തയ്യാറാക്കുന്ന കുടുംബങ്ങൾക്ക് അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം.

റിസ്‌ക് മാനേജ്മെന്റിനൊപ്പം ഈ മേഖലയിലെ വളർച്ചയ്ക്കും പിന്തുണ നൽകുന്ന സമഗ്രമായ നിയന്ത്രണ സംവിധാനമാണിത്.വീട്ടുതല ലൈസൻസുകൾക്കായി ആരോഗ്യ‑സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന പ്രത്യേക നിയമാവലി മുനിസിപ്പാലിറ്റി തയ്യാറാക്കി. ഫീൽഡ്-അധിഷ്ഠിത റിസ്‌ക് അസസ്മെന്റ് രീതിയാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. നിയമലംഘനങ്ങൾ സംഭവിച്ചാൽ ആദ്യം ഓർമ്മപ്പെടുത്തലുകളും മുന്നറിയിപ്പുകളും നൽകും. പിന്നീട് ആവശ്യമായാൽ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി

റാസ് അൽ ഖൈമ ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക് ഡെവലപ്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ആഴ്ച ഇരുവിഭാഗങ്ങളും ചേർന്ന് വീട്ടുതല ഭക്ഷ്യബിസിനസ്സുകൾക്കായി ബോധവത്കരണ ക്യാമ്പയിൻ നടത്തി. റാസ് അൽ ഘദ്ലൈസൻസ് കൈവശമുള്ള 30‑ത്തിലധികം പേർ പങ്കെടുത്ത പരിപാടിയിൽ പ്രതിരോധ നടപടികൾ, ലൈസൻസിംഗ് ആവശ്യകതകൾ, പദ്ധതികളുടെ ദീർഘകാല നിലനിൽപ്പ് എന്നിവയെ കുറിച്ച് നിർദേശങ്ങൾ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.