23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
January 4, 2024
December 25, 2023
December 24, 2023
December 24, 2022
December 25, 2021
December 22, 2021
December 20, 2021
November 22, 2021

കൊച്ചി മാരിയറ്റിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഹോം ടീം ദീപം തെളിയിച്ചു

Janayugom Webdesk
കൊച്ചി
November 22, 2021 4:19 pm

കൊച്ചി മാരിയറ്റ് ഹോട്ടലിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് സിനിമയിലെ താരങ്ങൾ ദീപം തെളിയിച്ച് ആരംഭംകുറിച്ചു. ഹോമിലെ താര നക്ഷത്രങ്ങളായ ഇന്ദ്രൻസ്,വിജയ്ബാബു,മഞ്ജുപിള്ള, ശ്രീനാഥ്ഭാസി, ദീപ തോമസ്,നസ്ലെൻ, ജോണി ആൻറണി, ആശ അരവിന്ദ്, ശ്രീകാന്ത് മുരളി, മണിയൻപിള്ള രാജു, കൊച്ചി മാരിയറ്റിൽ ഹോട്ടൽ ഡയറക്ടർ ഓഫ് സെയിൽസ് അനൂപ് ജോസഫ്, ജനറൽ മാനേജർ സുഭങ്കർ ബോസ് എന്നിവർ ചേർന്നാണു ഹോട്ടലിൻറെ ലോബിയിലും പ്രവേശന കവാടത്തിലും പരിസരത്തും ഒരുക്കിയിരുന്ന ക്രിസ്മസ്ദീപങ്ങൾ തെളിയിച്ചത്. ഹോം സിനിമ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനഹൃദയങ്ങളെ കീഴടക്കിയതിൻറെ നൂറാംദിനാഘോഷവും മാരിയറ്റിലെ ക്രിസ്മസ്ദീപങ്ങളെ സാക്ഷിയാക്കി ഇതോടൊപ്പം നടന്നു.

പരമ്പരാഗത പ്ലം കേക്കുകൾ, സമ്മാനങ്ങൾ നൽകുന്നതിനു സാധിക്കുന്ന ഹാംപർ ഓപ്ഷനുകൾ, ക്രിസ്മസ്ഗുഡികൾ എന്നിവയുടെ അനാവരണവും കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡെവലപ്മെൻറ് സൈറ്റിയുടെ ( കിഡ്സ്) പ്രത്യേക ക്രിസ്മസ്കരകൗശല ഉല്പന്നങ്ങളുടെ പ്രദർശനവും ഇതിൻറെ ഭാഗമായി ഹോം ടീം നിർവ്വഹിച്ചു.ഹോട്ടലിൻറെ ആരംഭകാലം മുതലുള്ള എല്ലാ ഓഫറുകളുടെയും പ്രദർശനം, പ്രശസ്ത പാചക സംഘം തയ്യാറാക്കിയ ക്രിസ്മസ്ഈവ്ഡിന്നർ, ക്രിസ്മസ് ഡേ ബ്രഞ്ച് തുടങ്ങിയവ ആഘോഷങ്ങൾക്ക്പകിട്ടേകാൻ ആസൂത്രണം ചെയ്തീട്ടുള്ളതായി സുഭങ്കർ ബോസ് പറഞ്ഞു.ഞങ്ങളുടെ കോർപ്പറേറ്റ് ഉത്തരവാദിത്ത്വത്തിൻറെ ഭാഗമായി ഈ വർഷത്തെ ജനപ്രിയ സിനിമ ടീമിനെ സ്വീകരിക്കുന്നതിലും നിരവധി ന്യൂതന ഉത്സവ കരകൗശല വസ്തുക്കൾ വികസിപ്പിച്ചെടുക്കുന്ന കിഡ്സിനെ പിന്തുണക്കുന്നതിലും സന്തോഷമുമുണ്ട്.. യാത്രകൾ കുതിച്ചുയരാൻ തുടങ്ങിയതോടെ ഹോട്ടൽ ബിസിനസിൽ നല്ല വളർച്ച ഉടൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
eng­lish summary;home team lit the lamp for the Christ­mas cel­e­bra­tions at the Kochi Marriott
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.