23 January 2026, Friday

Related news

January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026

ഹണി സിംഗിന് മൂസെവാല കൊലക്കേസ് പ്രതിയുടെ വധഭീഷണി

Janayugom Webdesk
ന്യൂഡല്‍ഹി
June 22, 2023 8:48 am

ഇന്ത്യന്‍ റാപ്പര്‍ യോയോ ഹണി സിംഗിന് വധഭീഷണി. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോള്‍ഡി ബ്രാര്‍ ആണ് വധഭീഷണി മുഴക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹണി സിംഗിന് രാജ്യാന്തര നമ്പറില്‍ നിന്നാണ് കോളുകള്‍ വന്നത്. തുടര്‍ന്ന് ഗായകന്‍ പൊലീസില്‍ പരാതി നല്‍കി. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അനുഭവമുണ്ടാകുന്നതെന്നും താനും കുടുംബവും ഭയത്തിലാണെന്നും താരം വ്യക്തമാക്കി.

രാജ്യാന്തര നമ്പറില്‍ നിന്ന് ഗോള്‍ഡി ബ്രാര്‍ എന്നു പരിചയപ്പെടുത്തിയശേഷമാണ് വധഭീഷണിയെന്ന് ഹണി സിംഗ് പൊലീസിന് മൊഴി നല്‍കി. കോളുകളായിട്ടും വോയ്‌സ് നോട്ടുകളുമായാണ് ഭീഷണി മുഴക്കുന്നത്. തെളിവ് സഹിതമാണ് ഹണി സിംഗ് പരാതി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം മേയ് 29നാണ് സിദ്ധു മൂസെവാല പഞ്ചാബില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാങ്സ്റ്റര്‍ ആണ് ഗോള്‍ഡി ബ്രാര്‍. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗമായ ഇയാള്‍ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Eng­lish Summary:Honey Singh receives death threats from Moose­wala mur­der case accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.