
ഹോങ്കോങ്ങിലെ തായ് പോ ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി ഉയർന്നു. 24 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷവും, 300-ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു.
അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 76 പേർ പരിക്കുകളോടെ ചികിത്സയിലുണ്ട്. അതേസമയം, ഈ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് നിർമാണ കമ്പനി ജീവനക്കാർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. 63 വർഷത്തിനിടെ ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്. ദുരന്തത്തെ തുടർന്ന് പ്രവിശ്യാ തെരഞ്ഞെടുപ്പുകളും മറ്റ് പൊതുപരിപാടികളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.